മാഹിയില്‍ നിന്നും വാങ്ങിയ മദ്യം രണ്ടു കാലിലുമായി കെട്ടി പാന്റ്‌സും ധരിച്ചു... കേരള പോലീസിനോടാ കളി; രവിയുടെ കൃത്രിമ ബാന്‍ഡേജ് പൊളിച്ചടുക്കി

കാലില്‍ ബാന്‍ഡേജ് ചുറ്റി 16 കുപ്പി മദ്യം കടത്തിയ മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. പയ്യോളി പള്ളക്കരയിലെ രാരിത്താഴ രവി(52) യെയാണ് വടകര ഡിവൈ.എസ്.പി.യുടെ ഷാഡോ സ്‌ക്വാഡ് പിടികൂടിയത്.
മാഹിയില്‍ നിന്നും വാങ്ങിയ മദ്യം രണ്ടു കാലിലുമായി എട്ടു കുപ്പികള്‍ വീതമാണ് ബാന്‍ഡേജില്‍ കെട്ടിവെച്ചത്. എക്‌സൈസ് പരിശോധന നടത്തിയാലും അരഭാഗം വരെ മാത്രമേ നോക്കു എന്ന വിശ്വാസത്തിലാണ് മുട്ടിനു താഴെ മദ്യകുപ്പികള്‍ കെട്ടിവെച്ച് കടത്താന്‍ ശ്രമം നടത്തിയത്.
മുട്ടിനു താഴെയായിട്ടാണ് ബാന്‍ഡേജ് കൊണ്ട് കുപ്പികള്‍ വരിഞ്ഞു കെട്ടിവെച്ചത്. അതിനു മുകളിലായി പാന്റ്‌സും ധരിച്ചു. അരലിറ്റര്‍ കുപ്പികളാണ് ഉണ്ടായിരുന്നത്. രണ്ടു കാലിലുമായി എട്ടു ലിറ്റര്‍ മദ്യമാണ് രവി കടത്താന്‍ ശ്രമിച്ചത്. വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രവിയെ പോലീസ് സംഘം പൊക്കിയത്.
https://www.facebook.com/Malayalivartha























