Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

അവിവാഹിതനായ സലീഷ് വീടൊന്ന് മോടി പിടിപ്പിച്ച ശേഷം മാത്രമെ കല്യാണത്തെപ്പറ്റി ആലോചിക്കുന്നുള്ളുവെന്ന് തീരുമാനിച്ചു... പക്ഷെ ആ തീരുമാനം അച്ഛന്റെ ഉയിരെടുക്കുമെന്ന് ആരും വിചാരിച്ചില്ല... തൃശ്ശൂരിനെ നടുക്കിയ കൊലപാതകത്തിൽ മകൻ അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ

09 JUNE 2018 11:23 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ വാടാനപ്പിള്ളിയില്‍ പൊക്കുളങ്ങര വീട്ടില്‍ സത്യനെ കൊന്നത് മകനെന്ന തെളിയിച്ച് പോലീസ്. സംഭവ ദിവസം സലീഷിന്റെ അമ്മയും, സഹോദരിയും വീട്ടിലെത്തിയപ്പോള്‍ സത്യന്‍ വീടിനുള്ളില്‍ ചോരയില്‍ മുങ്ങി കിടക്കുന്നതാണ് കണ്ടത്. അച്ഛന് എന്തുപ്പറ്റിയെന്ന ചോദ്യത്തിന് നിലത്ത് തലതല്ലി വീണുവെന്നായിരുന്നു സലീഷിന്റെ മറുപടി.

തലയിലെ ചോര വൃത്തിയാക്കി ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ സത്യന്റെ ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ സംശയം തോന്നിയതിനാല്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് നിര്‍ദ്ദേശിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് അടിയേറ്റതായും, വാരിയെല്ല് തകര്‍ന്നതായും, ശ്വാസകോശത്തിനും ക്ഷതമേറ്റതായും കണ്ടെത്തിയതോടെ മരണം സ്വഭാവികമല്ലെന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യമായി. വിഷയം പോലീസുമായി ചര്‍ച്ച നടത്തിയതോടെ മകന്‍ സലീഷിനെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന അവസരത്തില്‍ മകനും അച്ഛനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

പിന്നെങ്ങനെ സലീഷ് അറിയാതെ ഇത് സംഭവിക്കും. മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴും അച്ഛന്റേത് തലയടിച്ചു വീണുള്ള മരണമാണെന്ന് സലീഷ് ആവര്‍ത്തിച്ചു. തുടര്‍ന്ന് സത്യന്റെ ഭാര്യയുടെയും, മകളുടെയും മൊഴിയെടുത്തു. അച്ഛന്‍ നിലത്ത് വീണുകിടന്നിട്ടും എന്തുകൊണ്ട് സലീഷ് ഉടന്‍ ആശുപത്രിയിലെത്തിച്ചില്ല, എന്തുകൊണ്ട് അമ്മയും, സഹോദരിയും വരുന്നത് വരെ കാത്തിരുന്നു. പോലീസ് ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍ സലീഷിന്റെ മറുപടി മാറിയില്ല.

ഒടുവില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി സലീഷിനെ അടുത്ത് വിളിച്ച്‌ വളരെ സൗമ്യമായി ചോദിച്ചു. "ഒരു വീട്ടില്‍ സ്വന്തം അച്ഛന്‍ വീണു കിടക്കുന്നത് കണ്ടാല്‍ ആശുപത്രിയില്‍ കൊണ്ടുപോകില്ലേ, വണ്ടി വിളിക്കില്ലേ, ഒരു മകന്‍ അതെല്ലാം സ്വഭാവികമായി ചെയ്യുന്നതല്ലേ, സലീഷ് എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല എന്നു മാത്രം പറയു". ഡിവൈഎസ്പിയുടെ ഈ സമീപനത്തില്‍ സലീഷ് സത്യം തുറന്നു പറഞ്ഞു. അച്ഛനെ ഞാന്‍ തന്നെയാണ് ഇഷ്ടികകൊണ്ടും, കല്ലിന്‍ കഷ്ണം കൊണ്ടും അടിച്ചത്, ചവിട്ടുകയും ചെയ്തു. അവിവാഹിതനായ സലീഷ് വീടൊന്ന് മോടി പിടിപ്പിച്ച ശേഷം മാത്രമെ കല്യാണത്തെപ്പറ്റി ആലോചിക്കുന്നുള്ളുവെന്ന് തീരുമാനിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വീടിന്റെ പുറത്ത് ഒരു മുറിയെടുത്ത് താമസം തുടങ്ങുകയും, വീട് മോഡിപിടിപ്പിക്കാനും ആരംഭിച്ചു. എന്നാല്‍ ഇതൊന്നും അച്ഛന്‍ സത്യന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി അന്നേ ദിവസം ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഈ വാക്കേറ്റമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (6 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (12 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (18 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (24 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (4 hours ago)

Malayali Vartha Recommends