Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

തലസ്ഥാന നഗരവാസികള്‍ക്ക് ഇനി കെട്ടിടനികുതി വീട്ടിലിരുന്ന് അടയ്ക്കാം

09 JUNE 2018 11:27 AM IST
മലയാളി വാര്‍ത്ത

തലസ്ഥാന നഗരവാസികള്‍ക്ക് ഇനി കെട്ടിടനികുതിയും ഓണ്‍ലൈനായി അടയ്ക്കാം. കെട്ടിടനിര്‍മാണ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി. ഈ സാമ്പത്തികവര്‍ഷംതന്നെ പദ്ധതി നടപ്പാക്കാനാണ് നഗരസഭാ ഭരണസമിതിയുടെ പരിശ്രമം.
നാലുലക്ഷത്തോളം കെട്ടിടങ്ങളാണ് നഗരത്തിലുള്ളത്. ഇതില്‍ അറുനൂറ് ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങള്‍ക്ക് നികുതി ഈടാക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിന് മുകളിലേക്കുള്ള കെട്ടിടങ്ങള്‍ക്ക് സേവന ഉപനികുതിയും ഈടാക്കും. ഓണ്‍ലൈന്‍ ആകുന്നതോടെ നികുതി ചോര്‍ച്ച ഒഴിവാക്കി, നഗരസഭയുടെ തനത് വരുമാനം വര്‍ധിപ്പിക്കാനാകും. ക്യൂ നില്‍ക്കാതെ വീട്ടിലിരുന്നുതന്നെ നികുതി അടയ്ക്കാമെന്ന സൗകര്യമാണ് കെട്ടിട ഉടമകള്‍ക്ക് ലഭിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് ഡാറ്റാ എന്‍ട്രി ജോലികള്‍ പുരോഗമിക്കുകയാണ്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയ കെട്ടിട ഉടമള്‍ക്ക് നോട്ടീസ് അയച്ചുതുടങ്ങി.
കഴിഞ്ഞ സാമ്പത്തികവര്‍ഷം നഗരസഭയുടെ നികുതി ഇനത്തിലുള്ള വരുമാനത്തില്‍ 15 ശതമാനത്തോളം വര്‍ധനയുണ്ടായി. ഓണ്‍ലൈന്‍ ആകുന്നതോടെ വന്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
കെട്ടിടനിര്‍മാണത്തിനുള്ള അപേക്ഷ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ പൈലറ്റ് പദ്ധതി തിരുവനന്തപുരം നഗരസഭയിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലുമാണ് നടപ്പാക്കുന്നത്. 18 മുതലാണ് പൈലറ്റ് പദ്ധതി ആരംഭിക്കുക.
തിരുവനന്തപുരം നഗരസഭയിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലും ബില്‍ഡിങ് ഡിസൈനര്‍മാര്‍ക്ക് സോഫ്റ്റ് വെയര്‍ സംബന്ധിച്ച പരിശീലനം ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ഡിസൈനര്‍മാര്‍ക്ക് തുടര്‍ന്നും പരിശീലനം നല്‍കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (6 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (7 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (13 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (19 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (25 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (4 hours ago)

Malayali Vartha Recommends