Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..

ലക്ഷ്യം വച്ചത് രാജീവ് ഗാന്ധിയെ വധിച്ചതുപോലെ... ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി...

09 JUNE 2018 02:17 PM IST
മലയാളി വാര്‍ത്ത

ഡൽഹിയിൽ അറസ്റ്റിലായ നക്സലൈറ്റ് സംഘത്തിലെ മലയാളി കൊല്ലം നീണ്ടകര സ്വദേശി റോണ ജേക്കബ് വിൽസണിന്റെ (47) വീട്ടിൽ രഹസ്യാന്വേഷണ ഏജൻസികൾ പരിശോധന നടത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതുപോലെ ചാവേർ ആക്രമണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന പൂനെ പൊലീസിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു പരിശോധന.

കൊല്ലം ഫാത്തിമ മാതാ കോളേജിൽ പ്രീഡിഗ്രി പൂർത്തായാക്കിയ റോണ വിൽസൺ ഡൽഹി ജെ.എൻ.യുവിൽ ഉപരി പഠനം പൂർത്തിയാക്കി അഞ്ച് വിഷയങ്ങളിൽ ഡോക്ടറേറ്റ് സമ്പാദിച്ചിട്ടുണ്ടെന്ന് നാട്ടിലെ പഴയ കാല സുഹൃത്തുക്കൾ പറയുന്നു. ഏകദേശം 15 ഇന്ത്യൻ ഭാഷകൾ കൈകാര്യം ചെയ്യാൻ പ്രാവീണ്യമുള്ള റോണയുടെ പ്രവർത്തന കേന്ദ്രം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണെന്നാണ് അറിയുന്നത്.

സാമൂഹ്യ പാരസ്ഥിതിക ആഘാതങ്ങൾ ഉയരാൻ സാദ്ധ്യതയുള്ള ചില വൻ പദ്ധതികളിൽ ചില ഉത്തരേന്ത്യൻ സർക്കാരുകൾ നേരത്തെ ഇദ്ദേഹത്തിന്റെ വിദഗ്ദ്ധോപദേശം തേടിയിരുന്നതായും പറയപ്പെട്ടിരുന്നു. നിലവിൽ മഹാരാഷ്ട്രയിൽ ഒരു വമ്പൻ പദ്ധതിക്കെതിരെ ഗോത്ര വർഗക്കാരെ സംഘടിപ്പിച്ച് റോണ സമര മുഖത്തായിരുന്നുവെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കൊല്ലത്തെ ഒരു സുഹൃത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലെ ഭീമ കോറെഗാവ് കലാപവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പൂനെ സെഷൻസ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ നക്സലൈറ്റുകൾ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞിരിക്കുന്നത്. റോണ വിൽസന്റെ ഡൽഹിയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത കത്തിലാണ് ഗൂഢാലോചനയുടെ സൂചനയുള്ളത്.

കേന്ദ്ര, സംസ്ഥാന ഏജൻസികളാണ് നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് പിന്നിലുള്ള റോണയുടെ കുടുംബവീട് ഇന്നലെ പരിശോധിച്ചത്. ഇവിടെ താമസിക്കുന്ന സഹോദരങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വീട്ടിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞവർഷം കൊല്ലത്ത് ഒരു സാംസ്കാരിക സംഘടന നടത്തിയ പരിപാടിയിലാണ് റോണ ഏറ്റവും ഒടുവിലായി എത്തിയതെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെയെങ്ങും കൊല്ലത്ത് എത്തിയിട്ടില്ലെന്ന് പൊലീസും രഹസ്യാന്വേഷണ ഏജൻസികളും നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് നേതാവ് രൂപേഷിന് കൊല്ലം ജില്ലയിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ വഴി സിം കാർഡുകൾ സംഘടിപ്പിച്ച് നൽകിയ സംഭവത്തിൽ കുണ്ടറ, ശാസ്താംകോട്ട സ്വദേശികളായ രണ്ടു പേരെ കോയമ്പത്തൂരിൽ നിന്നുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ജില്ലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ച കേന്ദ്ര, സംസ്ഥാന ഇന്റലിജൻസ് ഏജൻസികൾ കൊല്ലത്ത് സംയുക്ത യോഗം ചേർന്നപ്പോഴായിരുന്നു റോണയുടെ പേര് ഉയർന്നു വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (6 minutes ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (7 minutes ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (13 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (19 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (25 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (4 hours ago)

Malayali Vartha Recommends