യാമിനിക്ക് കരുത്തായി ദേശീയ വനിതാ കമ്മീഷന്

കെ.ബി.ഗണേഷ്‌കുമാറും ഭാര്യ ഡോ. യാമിനി തങ്കച്ചിയും തമ്മിലുള്ള പ്രശ്‌നത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. ഗണേഷിനെതിരെ യാമിനി നല്‍കിയ പരാതിയില്‍ അടിയന്തരമായി ഇടപെടാന്‍ സംസ്ഥാന വനിതാ കമ്മീഷന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ സംസ്ഥാന കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയതായും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ പറഞ്ഞു. യാമിനി തങ്കച്ചിക്ക് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കണമെന്നും ദേശീയ വനിതാകമ്മീഷന്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha