മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കിയപ്പോള്‍ 10 ലക്ഷം പാവങ്ങള്‍ക്കു കൂടി മുന്‍ഗണനാ കാര്‍ഡ്

മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് അനര്‍ഹരെ ഒഴിവാക്കിയപ്പോള്‍ 10 ലക്ഷം പാവങ്ങള്‍ക്കു കൂടി മുന്‍ഗണനാ (ബി.പി.എല്‍ ) റേഷന്‍കാര്‍ഡിന് അര്‍ഹതയുണ്ടെന്ന് കണ്ടെത്തി. പുതിയ റേഷന്‍ കാര്‍ഡ് നല്‍കിയപ്പോള്‍ പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇവരുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് സിവില്‍ സപ്‌ളൈസ് കമ്മിഷണറേറ്റ് കണ്ടെത്തിയിരുന്നു.
വിവിധ ഓഫീസുകളില്‍ ലഭിച്ച പരാതികള്‍ റേഷന്‍കടകള്‍ വഴി അദാലത്ത് നടത്തി പുതിയ പട്ടിക തയ്യാറാക്കിയപ്പോഴാണ് പാവപ്പെട്ട 10 ലക്ഷം പേര്‍ക്കുകൂടി ബി.പി.എല്‍ ആനൂകൂല്യം കൈവന്നത്.ഇങ്ങനെ മുന്‍ഗണനാ വിഭാഗത്തിലേക്ക് വന്നവര്‍ക്ക് എസ്.എം.സ് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങി. ഇവരുടെ കാര്‍ഡുകളില്‍ മുന്‍ഗണനാ കാര്‍ഡ്' എന്ന സീല്‍ പതിച്ചു നല്‍കാന്‍ സിവില്‍ സപ്‌ളൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കാര്‍ഡുകള്‍ താലൂക്ക് ഓഫീസില്‍ കൊണ്ടുപോകണം.കൂടാതെ എല്ലാറേഷന്‍ കടകള്‍ക്കു മുന്നിലും മുന്‍ഗണനാ പട്ടികയിലുള്ളവരുടെ പേര് അച്ചടിച്ച് പതിക്കും.
മുന്‍ഗണനാ പട്ടികയില്‍ വ്യാപകമായി അനര്‍ഹര്‍ കടന്നുകൂടിയിരുന്നു. അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി എഴര ലക്ഷം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തു. സര്‍ക്കാര്‍ ജീവനക്കാരാണെന്നത് മറച്ചു വച്ച് മുന്‍ഗണനാ കാര്‍ഡ് സ്വന്തമാക്കിയ 93,000 പേരെ ആദ്യം പൊതു വിഭാഗത്തിലേക്ക് മാറ്റി. നാല് ചക്ര വാഹനങ്ങളുള്ളവര്‍ ആയിരം സ്‌ക്വയര്‍ ഫീറ്റിനു മുകളിലുള്ള വീടുള്ളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍ എന്നിവരെ പൊതുവിഭാഗത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കയാണ്.
അര്‍ഹരായ കുടുംബങ്ങളെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മാനദണ്ഡങ്ങള്‍ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം രണ്ട് പട്ടിക തയ്യാറാക്കി. നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടവരുടെ ആദ്യ പട്ടികയില്‍ ആശ്രയ പദ്ധതിയിലെ കുടുംബങ്ങള്‍, പട്ടികവര്‍ഗം, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, ഗുരുതരമായ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, സ്ഥിരമായ കുഷ്ഠം ബാധിച്ചവര്‍, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍, ഡയാലിസിസിന് വിധേയരാകുന്നവര്‍, കിടപ്പിലായവര്‍, നിര്‍ദ്ധനയും നിരാലംബയുമായ സ്ത്രീ, വിധവ, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവര്‍ നയിക്കുന്ന കുടുംബങ്ങളാണ്. രണ്ടാം പട്ടികയില്‍ ക്‌ളേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ളവരാണ്. ഇവര്‍ക്ക് സീനിയോറിട്ടി പ്രകാരം മുന്‍ഗണനാ കാര്‍ഡ് ലഭിക്കും.
https://www.facebook.com/Malayalivartha























