മുതിര്‍ന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ.എം. പരമന്‍ അന്തരിച്ചു

മുതിര്‍ന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ എ.എം. പരമന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൂങ്കുന്നത്തെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
മൃതദേഹം 12 മണിമുതല്‍ മുതല്‍ സി.പി.ഐ ഓഫിസില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്‌കാരം നടത്തും. 1926ല്‍ ഐനി വളപ്പില്‍ മാധവന്റേയും ചിറ്റത്തുപറമ്പില്‍ ലക്ഷ്മിയുടേയും മകനായാണ് പരമന്റെ ജനനം.
1987ല്‍ ഒല്ലൂരില്‍ നിന്ന് എം.എല്‍.എയായി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എ.ഐ.ടി.യു.സിയുടെ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. രാജഗോപാല്‍ മില്‍, വനജാമില്‍, ലക്ഷ്മി മില്‍, അളഗപ്പ ടെക്സ്റ്റയില്‍സ്, നാട്ടിക കോട്ടണ്‍ മില്‍, ഓട്ടു കമ്പനിത്തൊഴിലാളി യൂണിയന്‍ തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു.
മാധവിയാണ് ഭാര്യ. സുരേഷ് (കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്), സുനിത (അയ്യന്തോള്‍ സഹ. ബാങ്ക്), സരിത (സാന്ദീപനി സ്‌കൂള്‍ അദ്ധ്യാപിക) എന്നിവരാണ് മക്കള്‍
https://www.facebook.com/Malayalivartha























