നടുക്കം വിട്ടുമാറാതെ വീട്ടമ്മ... ഷോക്കേറ്റ് വീട്ടമ്മ പിടയുമ്പോള്‍ പൊന്നോമനയായ നായ ഓടിവന്ന് വൈദ്യുതി കമ്പി കടിച്ചുമാറ്റി, പിന്നെ വീട്ടമ്മയ്ക്ക് കാണേണ്ടിവന്നത്...

ഇപ്പോഴും വീട്ടമ്മയായ ഓമനയ്ക്ക് നടുക്കം വിട്ടുമാറിയിട്ടില്ല. പൊന്നോമനയായ വളര്‍ത്തു നായ കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നു. അതാകട്ടെ തന്റെ ജീവന്‍ രക്ഷിച്ചശേഷം. ചേലച്ചുവട് പെരിയാര്‍വാലി കൈപ്പടമലയില്‍ സജീവന്റെ ഭാര്യ ഓമനയാണ് (50) വൈദ്യുതാഘാതത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പെരിയാര്‍വാലിയില്‍ പുല്ലറുക്കാന്‍ പോയപ്പോഴാണ് സംഭവമുണ്ടായത്. കാറ്റില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ അറിയാതെ ചവിട്ടിയ ഓമനക്ക് ഷോക്കേല്‍ക്കുകയായിരുന്നു. നിലത്തുവീണ ഇവരുടെ ദേഹത്തു ചുറ്റിയ വൈദ്യുതി കമ്പി കൂടെയുണ്ടായിരുന്ന വളര്‍ത്തു നായയാണ് കടിച്ചു മാറ്റിയത്.
നിമിഷങ്ങള്‍ക്കകം ഷോക്കേറ്റ് കമ്പിയില്‍തന്നെ കിടന്ന് നായും ചത്തു. വീട്ടമ്മ ബഹളം വെച്ച് ആളുകളെ കൂട്ടി വിവരം നല്‍കിയതിനെ തുടര്‍ന്ന് ലൈന്‍ ഓഫാക്കിയ ശേഷമാണ് പൊള്ളലേറ്റ് കരിഞ്ഞ നിലയില്‍ നായയെ വേര്‍പ്പെടുത്താനായത്. വീട്ടമ്മയെ ചേലച്ചുവട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണംചെയ്തു. എങ്കിലും തന്നെ രക്ഷിക്കാനുള്ള ശ്രമത്തില്‍ റാണിയെന്ന വളര്‍ത്തു നായ ചത്തത് വീട്ടമ്മക്ക് ഏറെ നൊമ്പരമായി.
https://www.facebook.com/Malayalivartha























