രാഷ്ട്രപിതാവ് തലസ്ഥാനം സന്ദർശിച്ചതിന്റെ ഓർമയ്ക്കായി സ്ഥാപിച്ച ഗാന്ധി പ്രതിമ ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ച നിലയിൽ

1937 ൽ മഹാത്മാഗാന്ധി തലസ്ഥാനം സന്ദർശിച്ചതിന്റെ ഓർമയ്ക്കായി സ്ഥാപിച്ച ഗാന്ധി പ്രതിമ ആരും തിരിഞ്ഞു നോക്കാനില്ലാതെ നശിച്ച നിലയിൽ. ചുറ്റും കാടും മാലിന്യങ്ങളും കുന്നുകൂടി നിലയിലാണ് ഇപ്പോൾ രാഷ്ട്ര പിതാവിന്റെ പ്രതിമ. തിരുവനതപുരം ജില്ലയികളെ പുളിമൂട് അംബുജ വിലാസം റോഡിലാണ് ഈ പ്രതിമ സ്ഥിതി ചെയ്യുന്നത്. ആറടിയോളം ഉയരമുള്ള പ്രതിമയിൽ കൂടിയിരിക്കുന്ന മാലയ്ക്ക് വളരെ കാലം പഴക്കമുണ്ട്. ഗാന്ധിജയന്തി രക്തസാക്ഷി ദിവസങ്ങളിൽ മാലചാർത്താനായി ചിലർ എത്തിയിരുന്നെങ്കിലും ചുറ്റുമുള്ള മാലിന്യം നീക്കം ചെയ്യാൻ ആരും തയ്യാറായില്ല. നഗരസഭ പോലും തിരിഞ്ഞുനോക്കാനില്ലാതെ അവഗണനയുടെ വക്കിലാണ് രാഷ്ട്രപിതാവിന്റെ സ്മാരകം.
https://www.facebook.com/Malayalivartha























