Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഭൂതത്താന്‍കെട്ടില്‍ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് അടിയോളം വീതിയില്‍ റോഡ് ഇടിഞ്ഞ് താണു,അപകടസമയത്ത് വലിയ വാഹനങ്ങള്‍ പോകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി

13 JUNE 2018 11:16 AM IST
മലയാളി വാര്‍ത്ത

ഭൂതത്താന്‍കെട്ടില്‍ കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് അടിയോളം വീതിയില്‍ റോഡ് ഇടിഞ്ഞ് താണു. സംഭവത്തില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ അപകടത്തില്‍പ്പെട്ടു. റോഡ് തകര്‍ന്നതോടെ വടാട്ടുപാറ, ഇടമലയാര്‍ പ്രദേശങ്ങളും താളുംകണ്ടം, പോങ്ങന്‍ചോട് ആദിവാസി കോളനികളും ഒറ്റപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 5.10 ഓടെയാണ് അപകടം ഉണ്ടായത്.
കോതമംഗലം ഇടമലയാര്‍ റോഡില്‍ ഭൂതത്താന്‍കെട്ടില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്‌സിന്റെ പഴയ സോണല്‍ ഓഫീസിന് സമീപമാണ് ഈറ്റ കനാല്‍ കലുങ്കും ഇരുവശം റോഡും ഇടിഞ്ഞ് നിലംപൊത്തിയത്.കലുങ്കിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിലത്തടിഞ്ഞു. അപകടസമയത്ത് വാഹനങ്ങള്‍ വലിയ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാലും ഡാമിലെ ജലനിരപ്പ് കുറവായിരുന്നതിനാലും വന്‍ദുരന്തം ഒഴിവായി. ഭൂതത്താന്‍കെട്ട് സ്വദേശി ആപ്പിളളില്‍ ജയന്‍ (33) സഹോദരന്‍ വിജയന്‍ (37) എന്നിവര്‍ ബൈക്കില്‍ ഇതുവഴി കടന്ന് പോകുമ്പോഴാണ് അപകടം.വിജയന് കരക്ക് കയറുവാന്‍ സാധിച്ചെങ്കിലും മണ്ണിലും കല്‍കെട്ടിനും ഇടയില്‍ ജയന്‍ കുടുങ്ങി.
പിന്നീട് സമീപവാസികളും വാഹന യാത്രക്കാരും ചേര്‍ന്നാണ് ജയനെ രക്ഷപ്പെടുത്തിയത്. ബൈക്ക് മണ്ണിനടിയില്‍ അകപ്പെട്ടു. ഇരുവരെയും പരിക്കുകളോടെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടാട്ടുപാറ, ഇടമലയാര്‍ പ്രദേശവാസികളും താളുംകണ്ടം, പോങ്ങന്‍ചോട് ആദിവാസി കോളനി നിവാസികളുമടക്കം ആയിരക്കണക്കിനാളുകളാണ് പുറംലോകവുമായി ബന്ധപ്പെടുവാന്‍ മാര്‍ഗ്ഗമില്ലാതെ കുടുങ്ങിയിരിക്കുന്നത്. ഈ മേഖലയിലെ ആളുകള്‍ ആശുപത്രി ആവശ്യങ്ങള്‍ക്കും ജോലി സ്ഥലത്തേക്കും വിദ്യാലയങ്ങളിലേക്കും പോകുവാനായി ആശ്രയിക്കുന്ന റോഡാണ് തകര്‍ന്നത്. ഭൂതത്താന്‍കെട്ട് ഡാംബാരേജ്, ഇടമലയാര്‍ വൈദ്യുത പ്രോജക്ടുകളിലേക്കുമെല്ലാം എത്തിച്ചേരാനുളള ഏക മാര്‍ഗ്ഗമാണ് തകര്‍ന്നടിഞ്ഞ റോഡ്. ഭൂതത്താന്‍കെട്ടില്‍ നിര്‍മ്മാണം നടക്കുന്ന മിനി വൈദ്യുതി പദ്ധതിക്കുള്ള യന്ത്രസാമഗ്രികളെല്ലാം ഇതു വഴിവഴിയാണ് പോകേണ്ടത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴമൂലം ജലനിരപ്പ് ഉയര്‍ന്നത് നിയന്ത്രിക്കുന്നതിനുവേണ്ടി രണ്ട് പ്രാവശ്യമായി ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ ഒമ്പത് എണ്ണം തുറന്ന് വിട്ടിരിക്കുകയാണ്. അപകടത്തില്‍ ഇടിഞ്ഞറോഡിന് ഇരു വശവും ഭൂതത്താന്‍കെട്ട് ജലാശയത്തിന്റെ ഭാഗമാണ്. പോലിസും പെരിയാര്‍വാലി അധിക്യതരും രാവിലെതന്നെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. റോഡ് ഇടിഞ്ഞ് താണഭാഗത്ത് നിലവില്‍ വെള്ളം ഇല്ലാത്തതിനാല്‍ താല്‍ക്കാലികമായി കുറുകെ മണ്ണിട്ട് നികത്തി അക്കരെ ഇക്കരെ കടക്കുവാന്‍ കാല്‍നട യാത്രയ്ക്ക് സൗകര്യം ഒരുക്കുവാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends