നടിയെ ആക്രമിച്ച കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി അമ്മയ്ക്ക് പിന്നാലെ ദിലീപും

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. ദിലീപിന്റെ ഡബ്ബിങ്ങിനായി കൊച്ചിയിലേക്കു വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ കേസ് അനിശ്ചിതമായി നീട്ടിക്കൊനാണ് ദിലീപ് ശ്രമിക്കുന്നതെന്ന ആരോപണം ഇതിനോടകം ശക്തമായി.
https://www.facebook.com/Malayalivartha























