കുപ്പിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി, വെള്ളം കുടിക്കുന്നവര്‍ക്ക് അണുബാധ അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധര്‍, സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി

10 കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇകോളി ബാക്ടീരിയയെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഈ വെള്ളം കുടിക്കുന്നവര്‍ക്ക് അണുബാധ അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങളുണ്ടാകുമെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. പ്രശ്‌നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്നും പിന്‍വലിച്ചു. വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് നാല് കമ്പനികളുടെ കുപ്പിവെള്ളം വിപണിയില്‍ നിന്നും നേരത്തെ പിന്‍വലിച്ചിരുന്നു. ഈ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ്.
ഇതിനിടെയാണ് ഇകോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിരിക്കുന്നത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നത് വൃത്തിയില്ലാത്ത ഇടങ്ങളില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയായ ശേഷം കുപ്പിവെള്ള കമ്പനികളുടെ പേരുവിവരം വെളിപ്പെടുത്തും. സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. മീനില്‍ മാ!യം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. മായം കലര്‍ത്തുന്നതിനെതിരെ ശിക്ഷ നല്‍കുന്ന കാര്യത്തില്‍ നിയമഭേദഗതി വേണം. ഇതിന് കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























