പിണറായി വിജയൻ നെൽവയലുകളുടെയും പരിസ്ഥിതിയുടെയും അന്തകൻ ; സർക്കാരിന്റെ ലക്ഷ്യം വൻകിട മുതലാളിമാരുടെ താൽപര്യസംരക്ഷണമെന്ന് സുധീരൻ

നെൽവയൽ-തണ്ണീർത്തട നിയമഭേദഗതിക്കെതിരെ പ്രതിഷേധവുമായി വി എം സുധീരൻ രംഗത്ത് .മുഖ്യമന്ത്രി പിണറായി വിജയൻ നെൽവയലുകളുടെയും പരിസ്ഥിതിയുടെയും അന്തകനാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ . പിണറായി വിജയൻ ഭാവിയിൽ അറിയപ്പെടുന്നത് നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും പരിസ്ഥിതിയുടെയും 'അന്തക'നെന്ന നിലയിലായിരിക്കുമെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ ആരോപിച്ചു.
2008ൽ കേരള നിയമസഭ ഏകമനസ്സോടെ പാസാക്കിയ മാതൃകാ നിയമമായ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ആരാച്ചാരായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും സുധീരൻ ഫേസ്‌ബുക്കിൽ കുറിച്ചു.
കമ്യൂണിസ്റ്റ് ആശയങ്ങളെ പൂർണമായും കൈവിട്ട് മുതലാളിത്ത പ്രീണനവുമായി മുന്നോട്ടു പോകുന്ന പിണറായി ഭാവിയിൽ അറിയപ്പെടുന്നത് നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും പരിസ്ഥിതിയുടെയും 'അന്തക'നെന്ന നിലയിലായിരിക്കുമെന്നും സുധീരൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
വി എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്
2008ൽ കേരള നിയമസഭ ഏകമനസ്സോടെ പാസാക്കിയ മാതൃകാ നിയമമായ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിൻറെ ആരാച്ചാരായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി.
നെൽവയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിക്കലല്ല, മറിച്ച് നെൽവയലുകളെ കൈപ്പിടിയിലാക്കി അതെല്ലാം നികത്തിയെടുത്ത് വ്യാപരിക്കാനും അതുവഴി വൻ കൊള്ളലാഭം കൊയ്യാനും തയ്യാറായി നിൽക്കുന്ന വൻകിട മുതലാളിമാരുടെ താൽപര്യസംരക്ഷണമാണ് തൻറെ ലക്ഷ്യമെന്ന് ഒരിക്കൽ കൂടി ഈ നിയമഭേദഗതികളിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
കമ്യൂണിസ്റ്റ് ആശയങ്ങളെ പൂർണമായും കൈവിട്ട് മുതലാളിത്ത പ്രീണനവുമായി മുന്നോട്ടു പോകുന്ന പിണറായി ഭാവിയിൽ അറിയപ്പെടുന്നത് നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും പരിസ്ഥിതിയുടെയും 'അന്തക'നെന്ന നിലയിലായിരിക്കും.
https://www.facebook.com/Malayalivartha

























