പാതിരാത്രി വരെ നീളുന്ന ലോകകപ്പ് മത്സരം കാണുന്നത്കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടായിത്തുടങ്ങിയപ്പോൾ ഫ്ലിപ്കാർട്ടിൽ സാധനം ഓർഡർ ചെയ്തു , പിന്നാലെകിട്ടിയതോ ബിജെപി അംഗത്വവും

ഫ്ലിപ്കാർട്ടിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ചിലപ്പോളൊക്കെ ഫ്രീ ആയി സാധനങ്ങൾ കിട്ടാറുണ്ട്. എന്നാൽ കൊൽകഥാകാരനായ യുവാവിന് ഫ്ലിപ്കാർട്ടിൽ ഹെഡ്‌ഫോൺ ഓർഡർ ചെയ്തപ്പോൾ കൂടെ ബിജെപി അംഗത്വവും കിട്ടിയിരിക്കുകയാണ്.
പാതിരാത്രി വരെ നീളുന്ന ലോകകപ്പ് മത്സരം കാണുന്നത്കൊണ്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടായിത്തുടങ്ങിയപ്പോൾ അവരുടെ ഉറക്കത്തിന് തടസമാകാതിരിക്കാന്‍ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഹെഡ്‌ഫോണ്‍ വാങ്ങിയ ഒരു ഫുട്‌ബോള്‍ ആരാധകനായ യുവാവിന് കിട്ടിയത് ഒരു കുപ്പി എണ്ണ. ഇക്കാര്യം അറിയിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറിലേയ്ക്ക് വിളിച്ചപ്പോഴോ കിട്ടിയത് ബി.ജെ.പി അംഗത്വവും.
ഫ്‌ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേയ്ക്ക് വിളിച്ചപ്പോള്‍ ഒറ്റത്തവണ റിങ് ചെയ്യുകയും തുടര്‍ന്ന് കോള്‍ കട്ടാകുകയും ശേഷം ബി.ജെ.പിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം ഫോണിലേയ്ക്ക് എത്തുകയുമായിരുന്നു. ഇതില്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വ നമ്പറും ഉണ്ടായിരുന്നു. അംഗത്വ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പേരും വിലാസവും പിന്‍കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എസ്.എം.എസ് അയക്കാനും നിര്‍ദേശം ഉണ്ടായിരുന്നു. വീണ്ടും ആ നമ്പറിലേയ്ക്ക് വിളിച്ചു. അപ്പോഴും അതേ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ചില സുഹൃത്തുക്കളുടെ ഫോണില്‍ നിന്നും വിളിപ്പിച്ചപ്പോഴും ഇതുതന്നെ ആയിരുന്നു അവസ്ഥ.
ഇതോടെ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഔദ്യോഗിക നമ്പര്‍ കണ്ടെത്തി അതിൽ വിളിച്ച് പരാതിപ്പെട്ടപ്പോൾ ഉപഭോക്താവ് ആവശ്യപ്പെട്ട ഹെഡ്‌ഫോണ്‍ ലഭിച്ചു. അബദ്ധം പറ്റിയതാണെന്നും പകരം കിട്ടിയ എണ്ണ ഉപയോഗിക്കുകയുയോ കളയുകയോ ചെയ്യാമെന്നും അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
https://www.facebook.com/Malayalivartha

























