തിരുവനന്തപുരം വിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥൻ വാഹനാപകടത്തില്‍ മരിച്ചു

ബൈപ്പാസ് റോഡില്‍ ചാക്കയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടെമ്പോ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തിലെ ഫയര്‍ ആന്റ് സേഫ്റ്റി ടെക്‌നീഷ്യനായ പുനലൂര്‍ തെന്‍മല മാമ്പഴത്തറ ലാലി ഭവനില്‍(ചരുവിളവീട്) ലാലുവാണ്(25)മരിച്ചത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ ബൈപ്പാസില്‍ ചാക്ക സതീന്ദ്ര ആഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം. ലാലു സഞ്ചരിച്ച ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന മിനി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ലാലുവിനെ ഉടന്‍ മെഡിക്കല്‍ കോളേജ്ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ രണ്ടര വര്‍ഷമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഫയര്‍ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥനാണ് ലാലു. ആഴ്ചയില്‍ മൂന്നു ദിവസമാണ്ഇവിടെ ഡ്യൂട്ടി . അതിനാല്‍ തെന്‍മലയിലെ വീട്ടില്‍ നിന്ന് വന്നുപോകുകയായിരുന്നു. സാധാരണ ബസിലാണ് ജോലിക്ക് വന്നു പോയിരുന്നത്.
ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ വീടിന് സമീപത്ത് നിന്ന് രാത്രി ബസില്ലാത്തതിനാലാണ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് വന്നത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. പാപ്പന്‍ പിതാവും ലാലി മാതാവുമാണ്. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























