പൊലീസ് അന്വേഷണം തൃപ്തികരം ; ജസ്നയുടെ തിരോധാനത്തില്‍ സഹോദരൻ നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജി ഹൈകോടതി തള്ളി

ജസ്നയുടെ തിരോധാനത്തില്‍ സഹോദരനും ഷോണ്‍ ജോര്‍ജും നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജി ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പസ് ഹർജി നിലനില്‍ക്കില്ല. പൊലീസ് അന്വേഷണം തൃപ്തികരമെന്ന് കോടതി നിരീക്ഷിച്ചു.
ജസ്‌ന അന്യായ തടങ്കലിലാണെന്നു തെളിയിക്കാന്‍ ആയിട്ടില്ല. പെണ്‍കുട്ടിയെ കാണാതായ കേസില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരം അല്ല എന്ന് കരുതുന്നുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ഹരജിക്കാര്‍ക്ക് തേടാം. ഇപോഴത്തെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ മറ്റു ഹർജികള്‍ക്ക് ബാധകം ആവില്ലെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























