തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസിന് 'പാസ്‌പോര്‍ട്ട് സേവാ അവാര്‍ഡ്'; രാജ്യത്തെ മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള അംഗീകാരം തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസര്‍ ഏറ്റുവാങ്ങി

ദില്ലി: രാജ്യത്തെ ഏറ്റവും മികച്ച പാസ്‌പോര്‍ട്ട് ഓഫീസിനുള്ള പാസ്‌പോര്‍ട്ട് സേവാ അവാര്‍ഡ് തിരുവനന്തപുരത്തിന് ലഭിച്ചു. ദില്ലിയില്‍ നടന്ന പാസ്‌പോര്‍ട്ട് ഓഫീസര്‍മാരുടെ യോഗത്തില്‍ നിന്ന് വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജില്‍ നിന്ന് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
എത്ര ദിവസം കൊണ്ട് ഒരാള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നു. പരാതികള്‍ എത്ര ദിവസം കൊണ്ട് പരിഹരിക്കുന്നു. സമയ ബന്ധിതമായി കാര്യങ്ങള്‍ എങ്ങനെ ചെയ്തു തീര്‍ക്കുന്നു എന്നിങ്ങനെയുള്ള 15 ഓളം മാനദണ്ഡങ്ങളെ ഉള്‍പ്പെടുത്തിയാണ് അവാര്‍ഡ് കിട്ടിയതെന്ന് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസര്‍ ആഷിഖ് വ്യക്തമാക്കി.
വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം, പത്തനംതിട്ട എന്നീ സേവന കേന്ദ്രങ്ങളാണ് തിരുവനന്തപുരത്തിന് കീഴിലുള്ളത്. കഴിഞ്ഞ വര്‍ഷം വരെ മൂന്നു കാറ്റഗറിയായാണ് പാസ്‌പോര്‍ട്ട് സേവാ അവാര്‍ഡ് നല്‍കിയിരുന്നത്. എന്നാല്‍ അത് ഈ വര്‍ഷം മുതല്‍ ഒറ്റ കാറ്റഗറിയായി ചുരുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























