വൈദികരെ സംബന്ധിച്ച ലൈംഗിക ആരോപണം ; കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ലൈംഗിക ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ.
കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ അവരെ സംരക്ഷിക്കുന്നതിനോ നിരപരാധികളെ ശിക്ഷിക്കുന്നതിനോ സഭ മുതിരുകയില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതര്‍ക്ക് അര്‍ഹമായ സാമാന്യ നീതിയും ലഭ്യമാക്കും. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ല. ഇക്കാര്യത്തില്‍ സഭാവിശ്വാസികള്‍ക്കും പൊതുസമൂഹത്തിനുമുളള ആശങ്ക ഉള്‍ക്കൊളളുന്നു. മൂല്യബോധത്തില്‍ അടിയുറച്ച വൈദീകശുശ്രൂഷ ഉറപ്പുവരുത്തി കൂടുതല്‍ ദൈവാശ്രയത്തോടെ പ്രവര്‍ത്തിക്കുവാന്‍ വൈദീകരെ പ്രേരിപ്പിക്കുന്നതിനായി നടപടികള്‍ കൈക്കൊളളുന്നതാണെന്നും സഭ അറിയിച്ചു.
വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്തെന്ന പേരില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























