കല്യാണം ക്ഷണിക്കാനെന്ന വ്യാജേന പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ യുവാക്കളുടെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ പട്ടാപ്പകല്‍ വീട്ടമ്മയെ ആക്രമിച്ചു. കല്യാണം വിളിക്കാനായി എത്തിയ യുവാക്കള്‍ വീട്ടമ്മയായ യുവതിയെ ആക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം യുവതി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി പോലീസെടുത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. അതേസമയം സംഭവത്തില്‍ കരമന പോലീസ് അന്വേഷണം ആരംഭിച്ചു.
കല്യാണം ക്ഷണിക്കാനെത്തിയ സംഘം വീട്ടില്‍ കയറിയ ഉടന്‍ ഫ്‌ളവര്‍ വേയ്‌സ് എടുത്ത് വീട്ടമ്മയുടെ തലയില്‍ അടിക്കുകയായിരുന്നു. എന്നാൽ താൻ ഓടി മുകളില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നും വീട്ടിലെ വസ്തുക്കളെല്ലാം യുവാക്കള്‍ നശിപ്പിച്ചതായും വീട്ടമ്മ പറയുന്നു.
https://www.facebook.com/Malayalivartha

























