താരസംഘടന അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് രശ്മിനായര്‍ രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തിരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അമ്മയുടെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് രശ്മിനായരും രംഗത്തെത്തി. ആത്യന്തികമായി ഒരു ഫ്യൂഡല്‍ സ്ത്രീവിരുദ്ധ നിലപാടുള്ള സംഘടനയായ അമ്മയില്‍ നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നായിരുന്നു രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആണാധിപത്യ സംഘടനയാണ് അമ്മയെന്നും അമ്മയും കാരുണ്യവുമൊക്കെ പേരിലെ ഉള്ളൂ എന്നുമുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതേ സമയം ദിലീപിനെ തിരിച്ചെടുത്ത നടപടി നടിയോട് കാണിക്കുന്ന അനീതിയാണെന്നും എന്ത് സംഭവിച്ചാലും നടിയ്‌ക്കൊപ്പം തന്നെയാണെന്നും വ്യക്തമാക്കി ഡബ്യുസിസിയും രംഗത്തെത്തിയിരുന്നു.
രശ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
അമ്മ എന്ന സംഘടനയുടെ തീരുമാനത്തില്‍ ഞാന്‍ പ്രശ്‌നങ്ങള്‍ ഒന്നും കാണുന്നില്ല. എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്തവര്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങിയ ആര്‍എസ്എസ് കാരിലും ഞാന്‍ പ്രശ്‌നങ്ങള്‍ ഒന്നും കാണുന്നില്ല. ആത്യന്തികമായി ആ സംഘടനകള്‍ ഉയര്‍ത്തുന്ന നിലപാടും രാഷ്ട്രീയവും ആണത്. ആര്‍എസ്എസ് കാര്‍ മതേതരര്‍ ആകണം എന്ന് പറയും പോലെയാണ് അമ്മയില്‍ ജനാധിപത്യം വേണം എന്നൊക്കെ പറയുന്നത്. ആത്യന്തികമായി ആ സംഘടന ഒരു ഫ്യുഡല്‍ സ്ത്രീവിരുദ്ധ ജനാധിപത്യ വിരുദ്ധ സംഘടനയാണ്. ദിലീപിനെ പുറത്താക്കുക എന്ന അവരുടെ തീരുമാനം തന്നെ ആ സംഘടനയുടെ പൊതു സ്വഭാവത്തിന് ഘടകവിരുദ്ധം ആയിരുന്നു. അതായത് ആര്‍എസ്എസ് ഇഫ്താര്‍ വിരുന്നു നടത്തും പോലെ അത് തന്നെയാണ് ഇന്നലെ ഞാന്‍ പറഞ്ഞത് ഈച്ചയെ തീട്ടത്തില്‍ നിന്നും അകറ്റും പോലെ. അത്‌കൊണ്ട് ഇപ്പോഴത്തെ തീരുമാനം അവരുടെ നിലപാടുമായി യോജിക്കുന്ന ഒന്നാണ് സത്യസന്ധമാണ്.

അങ്ങനെ ലോകത്ത് ഏതെങ്കിലും മേഖലയില്‍ എല്ലാവരും മനുഷ്യ പക്ഷത്തു സ്ത്രീ പക്ഷത്തു തൊഴിലാളി പക്ഷത്തു ആണെങ്കില്‍ ഇവിടെ അമേരിക്കയും സോവിയറ്റ് യൂണിയനും ഉണ്ടാകില്ലായിരുന്നല്ലോ. ഇടതുപക്ഷവും വലതുപക്ഷവും ആവശ്യമില്ലല്ലോ ആര്‍എസ്എസ് നെതിരെ സിപിഎം വേണ്ടല്ലോ. അമ്മ ഒരു സ്ത്രീ /തൊഴിലാളി വിരുദ്ധ വലതുപക്ഷ സംഘടന ആണ്. അതില്‍ അംഗങ്ങള്‍ ആയ ഒരു ചെറിയ ന്യൂനപക്ഷം എങ്കിലും ആ രാഷ്ട്രീയത്തിന് വിരുദ്ധമായവര്‍ ആണ് അവര്‍ പുറത്തു വരുക പുതിയ സംഘടന ഉണ്ടാക്കുക എന്നതാണ് കാലം ആവശ്യപ്പെടുന്നത്.

https://www.facebook.com/Malayalivartha

























