നല്ല ചൂട് ചൂരക്കറിയും കപ്പയും; ഫുഡ് ഫെസ്റ്റവെല്‍ അല്ല; സെക്രട്ടേറിയേറ്റിനു മുന്നിലെ വ്യത്യസ്ഥമായ ഒരു സമരം

ഫോര്‍മലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്ത വാള്‍ത്തകളാണ് നാം ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവിടെ ഇതോന്നും കലര്‍ത്താതെ ന്യായമായ രീതിയില്‍ കള്ളത്തരങ്ങള്‍ കാണിക്കാതെ കച്ചവടം നടത്തുന്ന ഒരു സമൂഹമുണ്ട്. അവരുടെ തൊഴിലും മീന്‍ വല്‍പ്പനയാണ്. സെക്രട്ടേറിയറ്റ് നടയില്‍ലാണ് ഇവര്‍ വ്യത്യസ്തമായ ഈ സമരം സംഘടിപ്പിച്ചത്.
മത്സ്യത്തൊഴിലാളികള്‍ മീനുമായെത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് കറിവെച്ച് കപ്പയും ചേര്‍ത്ത് വിതരണം ചെയ്യുകയായിരുന്നു. തങ്ങള്‍ പിടിക്കുന്ന മീനില്‍ മായമില്ലെന്ന് കാണിക്കാന്‍ പച്ചക്ക് കഴിക്കാനും ചിലര്‍ തയ്യാറായി എന്നുള്ളതാണ് ഈ സമരത്തിന്റെ മറ്റൊരു പ്രത്യേകത. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചാണ് അവരുടെ സമരം.
അല്ലാത്ത പക്ഷം പിടിച്ച മീന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ച് വില്‍ക്കാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. ഇറച്ചിക്കോഴി ലോബിയെ സഹായിക്കാനാണ് പരിശോധന കര്‍ശനമാക്കാത്തതെന്ന്ആരോപിച്ചാണ് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്തത്.
https://www.facebook.com/Malayalivartha

























