ജെസ്‌നയെ കാറില്‍ പിന്തുടര്‍ന്നത് പിതാവ് ജെയിംസാണോ?; ജെസ്‌നയുടെ തിരോധാനത്തില്‍ പ്രതികരണവുമായി ജെയിംസ്

പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്നു കാണാതായ ജെസ്‌ന മരിയ ജയിംസിനെ കാണാതായ സംഭവത്തില്‍ പല തരത്തിലുള്ള ആരോപണങ്ങളും അഭിപ്രായങ്ങളുമാണ് പുറത്തുവരുന്നത്. അതുപോലെതന്നെ. ഈ ആരോപണങ്ങള്‍ ജെസ്‌നയുടെ പിതാവിനും കുടുമ്പത്തിനും നേരെ വന്നിരുന്നു. ഇതിനെല്ലാം കാരണമായത് പരാതി പെട്ടിയില്‍ വന്ന കത്തുകളും പിന്നെ ചില ഫോണ്‍ കോളുകളും. ഇതിന്റെ ഭാഗമായി അന്വേഷണം നടത്തിയപ്പോഴും ഇവ പിതാവിനുനേരെ തിരിഞ്ഞതാണ് എന്നതരത്തിലുള്ള വ്യാജ വാര്‍ത്തകളും വന്നിരുന്നു
ജെസ്‌നയെ കാറില്‍ പിന്തുടര്‍ന്നത് പിതാവ് ജെയിംസാണ് എന്ന തരത്തിലുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു പിതാവ്. മുക്കൂട്ടുത്തറയില്‍ ജെസ്‌ന മരിയയെ കാണാതായ സംഭവത്തില്‍ തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുവെന്ന ജെയിംസ് പറഞ്ഞു. തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ പിതാവ് സംശയനിഴലിലേക്ക് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതില്‍ തനിക്ക് വിഷമം ഉണ്ടെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ല. പൊലീസ് അന്വേഷണം തൃപ്തികരമെന്നുമാണ് കോടതി നിരീക്ഷിച്ചത്.
https://www.facebook.com/Malayalivartha

























