കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തേഷവാര്‍ത്ത; ലാലീഗയും കേരളാ ബ്ലാസ്റ്റേഴ്‌സും ഒന്നിക്കുന്നു; ജൂലൈ 24 മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും

കൊച്ചിയില്‍ സ്പാനിഷ് ലീഗിലെ ജിറോണ എഫ്‌സിയും ഓസ്‌ട്രേലിയന്‍ ലീഗായ എലീഗിലെ മെല്‍ബണ്‍ സിറ്റി എഫ്‌സിയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ലോകത്തെ വമ്പന്‍ ലീഗുകളില്‍ ഒന്നായ ലാലിഗയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കേരളത്തിന്റെ സ്വന്തം ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സും കൈകോര്‍ക്കുന്നതിന്റെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജൂലൈ 24നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു അന്താരാഷ്ട്ര പ്രീസീസണ്‍ ടൂര്‍ണമെന്റ് നടക്കുന്നത്. ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് എന്നാണ് ടൂര്‍ണമെന്റിന്റെ പേര്‍. മൂന്ന് മത്സരങ്ങളാണ് കലൂര്‍ ജവാഹര്‌ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനുണ്ടാവുക. ജൂലൈ 24ന് കേരള ബ്ലാസ്‌റ്റേഴ്‌സും മെല്‍ബണ്‍ സിറ്റിയും തമ്മിലാണ് ആദ്യ മത്സരം. 27ന് സന്ദര്‍ശകരായ ജിറോണയും മെല്‍ബണും തമ്മില്‍ ഏറ്റുമുട്ടും. 28ന് നടക്കുന്ന അവസാന മത്സരത്തിലാണ് ഇന്ത്യന്‍സ്പാനിഷ് പോരാട്ടം. ജിറോണയും ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ടൂര്‍ണമെന്റിന് സമാപനമാകും. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴിനാണ് നടക്കുന്നത്
ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ
നോര്ത്ത് വെസ്റ്റ് ഗ്യാലറി- 275 രൂപ
ഈസ്റ്റ്‌വെസ്റ്റ് ഗ്യാലറി- 490 രൂപ
ബ്ലോക്ക് ബി, ഡി - 390 രൂപ
ബ്ലോക്ക് എ, ബി, സി- 775 രൂപ
വിഐപി -2000 രൂപ
.
https://www.facebook.com/Malayalivartha

























