ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് നിരാശാജനകമെന്ന് പി.ടി തോമസ്

എല്ലാം നാട്യക്കാര്‍ത്തന്നെ. തുറന്നടിച്ച് പിടി തോമസ്.ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിനെ ഏത് സാഹചര്യത്തിലാണ് തിരിച്ചെടുത്തതെന്ന് അമ്മ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഇരയായ നടിക്ക് അമ്മ നല്‍കിയ പിന്തുണ നാട്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുറച്ചു പേര്‍ മാത്രം ആ സമയത്ത് സിനിമാ മേഖയില്‍ നിന്ന് നടിക്ക് പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ അമ്മയിലേക്ക് തിരഞ്ഞെടുത്തതിന്റെ അടുത്ത ദിവസം താരത്തിനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു.നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ അമ്മയില്‍ നിന്ന് ദിലീപ് പുറത്താക്കപ്പെട്ടത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് താരങ്ങളുടെ വാദം. നടന്‍ സിദ്ധിഖിന്റെ നേതൃത്വത്തിന്റെ ആയിലായിരുന്നു ദിലീപിനായി താരങ്ങള്‍ അണിനിരന്നത്.
കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തിലാണ് ഈ ആവശ്യവുമായി താരങ്ങള്‍ രംഗത്തെത്തിയത്. പ്രസിഡന്റായി ചുമതലയേറ്റ നടന്‍ മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ ദിലീപിനെ പിന്തുണച്ച് താരങ്ങള്‍ രംഗത്തെത്തി.
https://www.facebook.com/Malayalivartha
























