കാട്ടിറച്ചിയുമായി കോണ്‍ഗ്രസ് നേതാവും സുഹൃത്തും പിടിയില്‍

ജീവിക്കാന്‍ ഈ വഴിയും വേണം ഏമാനേ. കാറില്‍ കടത്തുകയായിരുന്ന കാട്ടിറച്ചിയും തോക്കിന്‍ തിരകളും കോണ്‍ഗ്രസ് നേതാവും സുഹൃത്തും പോലീസ് പിടിയില്‍. കോണ്‍ഗ്രസ് നേതാവും കോഴിക്കോട് പുതുപ്പാടി മുന്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഈങ്ങാപ്പുഴ താന്നിക്കാട്ടുകുഴിയില്‍ ബിജു (51), പുതുപ്പാടി കാക്കമട്ട വീട്ടില്‍ സജി പൗലോസ് (44) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍.58 എ. 1557 കാറില്‍ നിന്നും മൂന്ന് കിലോയോളം ഇറച്ചിയും 12 നാടന്‍ തോക്കിന്‍ തിരകളും പോലീസ് പിടിച്ചെടുത്തു. മദ്യപിച്ച നിലയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് ആദ്യം പോലീസ് ഇവരെ പിടിക്കുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഇരുവരേയും പിടികൂടുകയായിരുന്നു. പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് ഡിസൈര്‍ കാറില്‍ നിന്ന് ഇറച്ചിയും മൂന്ന് പൊട്ടിച്ച തിരകളും, 9 പൊട്ടിക്കാത്ത തിരകളും പോലീസ് കണ്ടെത്തി. കാട്ടുപന്നിയുടെ ഇറച്ചിയാണെന്നാണ് പ്രാഥമിക നിഗമനം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി എസ്.ഐ. രാധാകൃഷ്ണന്‍, എസ്.ഐ. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെയും തൊണ്ടിമുതലും വനപാലകര്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha
























