പ്ലാസ്റ്റിക്കിനെ അകറ്റൂ ജീവന്‍ രക്ഷിക്കൂ...വിനോദസഞ്ചാരആരോഗ്യ മേഖലകളില്‍ പ്ലാസ്റ്റിക്ക് കുപ്പി വെള്ളത്തിന് വിലക്ക് വരുന്നു; സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ലക്ഷ്യം

പ്ലാസ്റ്റിക്കെന്ന പിശാചിനെ ആട്ടിയകറ്റാന്‍ ഒന്നിക്കാം. സംസ്ഥാനം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനത്തിലേക്ക് നീങ്ങുന്നു. സംസഥാനത്തെ വിനോദസഞ്ചാരആരോഗ്യ മേഖലകളില്‍ പ്ലാസ്റ്റിക്ക് കുപ്പി വെള്ളത്തിന് നിരോധനം വരുന്നു. സംസ്ഥാനം സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യ ചുവടുവെയ്പ്പായാണിത്. പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം ചില്ലുകുപ്പില്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. റിസോര്‍ട്ടുകള്‍, നഷത്ര ഹോട്ടലുകള്‍, ആശുപത്രികള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പിവെള്ളം ഒഴിവാക്കാന്‍ ആറുമാസത്തെ സമയമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ് അനുവദിച്ചിരിക്കുന്നത്.
നിരോധനം ലംഘിക്കുന്നവര്‍ക്ക് അഞ്ചുമുതല്‍ ഏഴ് ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ ജയില്‍ശിക്ഷയും ലഭിക്കാം. സ്ഥാപനങ്ങള്‍ക്ക് ബോര്‍ഡ് നല്‍കിയിരിക്കുന്ന ലൈസന്‍സ് റദ്ദാക്കുകയും സ്ഥാപനം പൂട്ടാന്‍ ഉത്തരവിടുകയും ചെയ്യും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2015ലെ റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ നഗരങ്ങളില്‍നിന്നു മാത്രം ഒരുദിവസം 15,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം പുറംതള്ളുന്നു എന്നാണ് കണക്ക്.
മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന നക്ഷത്രഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആശുപത്രികള്‍ക്കും ഹൗസ്‌ബോട്ടുകള്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. സുരക്ഷിതമായ കുടിവെള്ളത്തിനായി ഇത്തരം സ്ഥാപനങ്ങള്‍ സ്വന്തമായി കുടിവെള്ള ട്രീറ്റ്‌മെന്റ് പ്ലാന്റും റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റും സ്ഥാപിക്കണമെന്നും ചില്ലുകുപ്പി സ്‌റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha
























