സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. രണ്ടു പെന്‍ഷന്‍ വാങ്ങുന്നവരുടെ ഒരു പെന്‍ഷന്‍ മാത്രമാകും വര്‍ധിപ്പിക്കുക. പെന്‍ഷന് വേണ്ടി പുതിയ അപേക്ഷകള്‍ പരിഗണിക്കുമെന്നും ഒരു പെന്‍ഷനും വാങ്ങാത്തവര്‍ക്കാണ് മുന്‍ഗണനയെന്നും ഐസക് പറഞ്ഞു.
നിലവില്‍ ഏഴുലക്ഷം പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ ഉടന്‍ തീര്‍പ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























