യുവാക്കളെ വലയില്‍ വീഴ്ത്തി പണം തട്ടുന്ന യുവ ദമ്പതികള്‍ പിടിയില്‍; സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്നവരെ വലയിലാക്കുന്ന ഇവരുടെ തന്ത്രം ഇങ്ങനെ...

തലസ്ഥാനത്തെ ഞെട്ടിച്ചൊരു സോഷ്യല്‍ മീഡിയ ചീറ്റിംഗ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയും സംഘവും അറസ്റ്റില്‍. ചാറ്റിലൂടെ സൗഹൃദം സ്ഥാപിക്കുന്ന യുവാക്കളെ വലയില്‍ വീഴ്ത്തി പണം തട്ടുന്ന സംഘമാണ് പിടിയിലായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കം ആറ് പേരും അറസ്റ്റിലായിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് ചാറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനേയും സുഹൃത്തിനേയും വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം തട്ടിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കണ്ണമൂലയിലെ വീട്ടിലെത്തിയ യുവാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും 40,000 രൂപയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും സംഘം തട്ടിയെടുത്തു.
കണ്ണമൂല സ്വദേശിനിയായ ജിനു ജയന്‍, ഭര്‍ത്താവ് വിഷ്ണു, സുഹൃത്തുക്കളായ അബിന്‍ ഷാ, ആഷിക്, മന്‍സൂര്‍, സ്റ്റാലിന്‍ വിവേക് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ നേരത്തെയും സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























