തിരക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറി പെണ്ണുങ്ങളെ തട്ടിയും മുട്ടിയും നിൽക്കുന്നത് പതിവാക്കി; പുറകിൽ ചാരി നിന്ന് ശല്യം തുടർന്നതോടെ രണ്ട് മൂന്ന് സ്ത്രീകൾ സ്ഥലം കാലിയാക്കി: പിന്നീട് നോട്ടമിട്ടത് കായംകുളത്തുകാരിയെ!! തലോടാൻ ചെന്ന യുവാവിനെ കാൽപ്രയോഗം നടത്തി പെൺകുട്ടി നിലത്തിട്ട് ചവിട്ടി കൂട്ടി- രക്ഷയില്ലെന്ന് കണ്ട് ബസിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പെൺകുട്ടിയും പിന്നാലെ... പിന്നെ അരങ്ങേറിയത്

കഴക്കൂട്ടത്ത് തിരക്കുള്ള കെഎസ്‌ആര്‍ടിസി ബസില്‍ കയറി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ നിലത്തിട്ട് ചവിട്ടിക്കൂട്ടി പെണ്‍കുട്ടി. സംഭവത്തില്‍ നാട്ടുകാരും ഇടപ്പെട്ടതോടെ യുവാവ് ബസില്‍ നിന്നും ഇറങ്ങി ഓടാനുള്ള ശ്രമവും നടത്തി. എന്നാല്‍ പിതാവിനും സഹോദരനോടൊപ്പം ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ട് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തലസ്ഥാനത്ത് ടെക്‌നോപാര്‍ക്കില്‍ ജോലിയില്‍ ചേരാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവി(28)നെയാണു നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.
നാട്ടുകാരുടെ കാര്യമായ പെരുമാറലിനും യുവാവ് വിധേയനായെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണു സംഭവം. ടെക്‌നോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ കായംകുളത്തു നിന്നു പെണ്‍കുട്ടി പിതാവിനോടും സഹോദരനോടും കൂടി ട്രെയിനില്‍ തിരുവനന്തപുരത്തെത്തി. അവിടെ നിന്നു കഴക്കൂട്ടത്തേയ്ക്കിറങ്ങാന്‍ കൊല്ലം ഫാസ്റ്റില്‍ കയറി. തിരുവനന്തപുരത്തു നിന്നുതന്നെ നല്ല തിരക്കുണ്ടായിരുന്ന ബസിലായിരുന്നു യുവാവും. മെഡിക്കല്‍ കോളേജ് കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീയോട് അപമര്യാദയായ പെരുമാറ്റം തുടങ്ങി. ഇതോടെ അവര്‍ മുന്നോട്ടുമാറി.
പിന്നീട് മുന്നില്‍ നിന്ന മറ്റൊരു സ്ത്രീയോടായി മര്യാദകെട്ട പെരുമാറ്റം. സഹികെട്ട അവരും സീറ്റുമാറിയതോടെ അടുത്ത സീറ്റിലിരുന്ന് ഇതെല്ലാം കാണുകയായിരുന്ന പെണ്‍കുട്ടിയുടെ നേര്‍ക്കായി അതിക്രമം. പെണ്‍കുട്ടി ഇയാളെ ശാസിച്ചുകൊണ്ടു തള്ളിമാറ്റി. ഇതില്‍ അരിശം പൂണ്ട യുവാവ് അസഭ്യം പറഞ്ഞതോടെയായിരുന്നു ക്ഷമ നശിച്ച യുവതിയുടെ കാല്‍പ്രയോഗം. ഇതിനിടെ കഴക്കൂട്ടത്ത് ബസ് നിര്‍ത്തിയ ഉടന്‍ ഇയാള്‍ ഇറങ്ങിയോടി.
പിന്‍തുടര്‍ന്നു പെണ്‍കുട്ടിയും പിതാവും സഹോദരനും എത്തി. കഴക്കൂട്ടത്തെ പഴയ ജംഗ്ഷനിലെത്തിയ ഇയാള്‍ സബ് റജിസ്ട്രാര്‍ ഓഫിസിന്റെ ഏഴടി പൊക്കം വരുന്ന മതിലുചാടി ഓടി. സംഭവമറിഞ്ഞ നാട്ടുകാരും ബസ്‌കാത്തുനിന്ന യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഇയാളെ മാര്‍ക്കറ്റിനു സമീപം നിന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























