ഫോര്‍മലിൻ ഭീതിയിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ മത്സ്യ വിപണി ; പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു

ഫോര്‍മലിൻ ഭീതിയിൽ പ്രതിസന്ധിയിലായി സംസ്ഥാനത്തെ മത്സ്യ വിപണി. ഫോര്‍മലിൻ കലര്‍ന്ന മീൻ കേരളത്തിലേക്കെത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മത്സ്യവിപണി മാന്ദ്യത്തിലായിരുന്നു. വാർത്തകളെ തുടർന്ന് ജനങ്ങൾ മീൻ വാങ്ങാതായതോടെ പരമ്പരാഗത വള്ളങ്ങളില്‍ പിടിക്കുന്ന മീനിന് രണ്ടിരട്ടി വരെ വില കുറഞ്ഞു.
അതേസമയം കേരളത്തില്‍ നിന്ന് പിടിക്കുന്ന മീനിന് ഗുണനിലവാരമുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അഞ്ച് ദിവസം മുൻപ് 370 രൂപക്ക് വിറ്റിരുന്ന കിളിമീനിന് ഇപ്പോൾ 160 ല്‍ താഴെയാണ് വില. ചൂര 400 ല്‍ നിന്ന് 200 ആയി..ഉലുവാച്ചിക്ക് 650 ല്‍ നിന്ന് 375 രൂപ..വങ്കട 130 രൂപ.
അതേസമയം കൊല്ലം ആര്യങ്കാവിൽ നിന്ന് പിടിച്ചെടുത്ത മീനിന്റെ രാസപരിശോധന റിപ്പോർട്ട് ഇന്ന് ഉച്ചയോടെ പുറത്തുവരും.
https://www.facebook.com/Malayalivartha
























