അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാവാന്‍ അവകാശമില്ല

സിനിമാ സംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്ന നടിമാര്‍ക്ക് പിന്തുണയുമായി ആരോഗ്യസാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാവാന്‍ അവകാശമില്ലെന്ന് തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ കെ.കെ. ശൈലജ ടീച്ചര്‍പറഞ്ഞു. ഒരു സംഘടനയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ഇത്. സ്ത്രീ പക്ഷ നിലപാടുകളെ ഉള്‍ക്കൊള്ളാനും ഉയര്‍ത്തിപ്പിടിക്കാനും കഴിഞ്ഞില്ലെങ്കില്‍ സംഘടന സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോകുമെന്നുംകെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.
മന്ത്രിയുടെ ഫേയ്‌സ്ബുക് പോസ്റ്റ്
മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവര്‍ത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഉന്നത നീതി ബോധം പുലര്‍ത്തേണ്ട ഒരു സംഘടനയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്.
സ്ത്രീപക്ഷ നിലപാടുകളെ ഉള്‍ക്കൊള്ളാനും അതു ഉയര്‍ത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തില്‍ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാവാന്‍ അവകാശമില്ല.
പ്രതികരിക്കാന്‍ തീരുമാനിക്കുകയും രാജിവെക്കുകയും ചെയ്തു. സഹോദരിമാര്‍ക്ക് ഒപ്പം സാംസ്‌കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയില്‍ നാലുപേര്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു.
https://www.facebook.com/Malayalivartha

























