ഭർത്താവിന് പരസ്ത്രീ ബന്ധം; അവിഹിതം കൈയോടെ പിടികൂടിയ പെൺകുട്ടിയുടെ വീട്ടുകാർ ഭാര്യയെ വീട്ടിൽ കയറി മർദ്ദിച്ച് അവശയാക്കി; ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ് കാമുകനുമായി ഒളിച്ചോടാൻ തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയുടെ കള്ളക്കഥ മെനയൽ

വിവാഹം ക്ഷണിക്കാന്‍ വന്നവര്‍ വീടാക്രമിക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന വീട്ടമ്മയുടെ പരാതി കെട്ടുകഥയെന്ന് കരമന പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു പരാതിയെന്ന് പൊലീസ് പറഞ്ഞു. ഇത് വ്യക്തമായതോടെ കേസ് അവസാനിപ്പിക്കാനായി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം കരുമം സ്വദേശിയായ യുവതിയാണ് രണ്ട് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ചെന്നും ചീത്തവിളിച്ചെന്നും പരാതി നല്‍കിയതും തൈക്കാട് ആശുപത്രിയില്‍ ചികിത്സ തേടിയതും. ആശുപത്രിയിലെ ചികിത്സാ രേഖകള്‍ പരിശോധിച്ചതോടെ ഇവര്‍ക്ക് മര്‍ദനമേറ്റിട്ടില്ലെന്നുംപിന്നീടുള്ള വിശദമായ അന്വേഷണത്തില്‍ പരാതി കള്ളമെന്നും തെളിഞ്ഞെന്നാണ് പോലീസ് അറിയിച്ചത്.
യുവതിക്ക് വിവാഹത്തിന് മുന്‍പ് പ്രണയമുണ്ടായിരുന്നു. ജാതി വ്യത്യാസമാണെന്ന പേരില്‍ പ്രണയത്തെ എതിര്‍ത്ത വീട്ടുകാര്‍ യുവതിയുടെ സമ്മതമില്ലാതെയാണ് കല്യാണം നടത്തിയത്. വിവാഹത്തിന് ശേഷവും പ്രണയബന്ധം തുടര്‍ന്നു. ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് കാമുകനൊപ്പം പോകാന്‍ യുവതി തീരുമാനിച്ചു. അതിനായി വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കാരണം കണ്ടെത്താനായിരുന്നു അതിക്രമം എന്ന കഥമെനഞ്ഞത്.
മൂന്ന് വര്‍ഷമായി യുവതിയുടെ വിവാഹം കഴിഞ്ഞിട്ട്. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നും അതിന്റെ പേരിലാണ് താന്‍ അക്രമിക്കപ്പെട്ടതെന്നും വരുത്തി വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും വിശദമായ മൊഴിയെടുപ്പില്‍ യുവതി തന്നെ സമ്മതിച്ചു. ഇതോടെ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴി രേഖപ്പെടുത്തി. കേസ് ഇനി കോടതി അവസാനിപ്പിക്കും.
https://www.facebook.com/Malayalivartha

























