തനി നാടൻ സുന്ദരി; ഏത് മതിലും ചാടിക്കടന്ന് തലയിൽ ചുരിദാറിന്റെ ഷാള്‍ മൂടി മോഷണത്തിന് ഇറങ്ങും; ഒറ്റയ്ക്ക് ഇറങ്ങി നടക്കുന്ന സുന്ദരി നാട്ടുകാരന്റെ മുന്നിൽ പെട്ടപ്പോൾ...

ആലുവ കടുങ്ങല്ലൂര്‍, മുപ്പത്തടം നിവാസികളെ പൊറുതുമുട്ടിച്ച 'കള്ളി'യെ ഒടുവില്‍ സിസിടിവി കുടുക്കി. ചുരിദാര്‍ ഇട്ട് രാത്രി ഇറങ്ങുന്ന വ്യക്തി പെണ്‍വേഷം ധരിച്ചെത്തുന്ന പുരുഷ കേസരിയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. സ്ത്രീ വേഷമായതിനാല്‍ തെറ്റുദ്ധാരണ ഉണ്ടാകില്ലെന്ന ചിന്താഗതിയിലാണ് പെണ്‍വേഷത്തില്‍ പുരുഷന്‍ ഇറങ്ങിതിരിച്ചിരിക്കുന്നത്.
മുപ്പത്തടം കവലയില്‍ നിന്നു കിഴക്കോട്ടു പോകുന്ന കാമ്പിള്ളി റോഡില്‍ പുലര്‍ച്ചെ മൂന്നിനു മതില്‍ ചാടിക്കടന്ന് ഒറ്റപ്പെട്ട മൂന്നു വീടുകള്‍ ലക്ഷ്യമാക്കി നീങ്ങുന്ന ചുരിദാറിട്ട മോഷ്ടാവിനെ നാട്ടുകാരിലൊരാള്‍ നേരില്‍ കണ്ടു. ശാസ്താ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ബിനാനിപുരം പോലീസ് മൂന്നു ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. സമീപത്തുള്ള ഒരു വീടിന്റെ മതില്‍ ചാടിക്കടന്നു റോഡിലൂടെ നടന്നുനീങ്ങുന്ന മോഷ്ടാവിന്റേതാണു ദൃശ്യങ്ങളില്‍ ആദ്യത്തേത്. ഇതില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാം.
എന്നാല്‍, അടുത്ത സീനായപ്പോഴേക്കും ഇയാള്‍ ചുരിദാറിന്റെ ഷാള്‍കൊണ്ടു തലമൂടി തനി നാടന്‍ പെണ്ണിന്റെ രൂപഭാവങ്ങളിലേക്കു മാറി. ഈ സമയത്തു വീടിന്റെ പുറത്തു നില്‍ക്കുകയായിരുന്ന വൈലോക്കുഴി ഭാസ്‌കരന്‍, അസമയത്ത് ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീ ആരാണെന്നു വിളിച്ചു ചോദിച്ചു. അതോടെ 'യുവതി' സാവധാനത്തിലുള്ള നടപ്പു മാറ്റി ഓടുന്ന രംഗമാണു മൂന്നാമത്തെ ദൃശ്യം. ആറടി ഉയരമുള്ളയാളാണ് പെണ്‍വേഷത്തിലെത്തിയ മോഷ്ടാവ്. കാഴ്ചയില്‍ തമിഴനാണെന്നു തോന്നുമെങ്കിലും മലയാളിയാണെന്നാണ് എസ്‌ഐയുടെ നിഗമനം
https://www.facebook.com/Malayalivartha

























