എംഡി ഒരു ഷോ മാൻ ആകുകയാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയുള്ള കോലാഹലം മാത്രമാണ് ഇതൊക്കെ ; ടോമിൻ തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങൾക്ക് എതിരെ തൊഴിലാളി യൂണിയനുകൾ

കടക്കെണിയിൽ കിടക്കുന്ന കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ടോമിൻ തച്ചങ്കരി കെഎസ്ആർടിസിയിൽ നടത്തിയ പല പരിഷ്കാരങ്ങളും ഏറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നതാണ്. എന്നാൽ തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങൾക്ക് എതിരെ തൊഴിലാളി യൂണിയനുകൾ രംഗത്ത് വന്നിരിക്കുകയാണ്. തച്ചങ്കരിയുടെ പരിഷ്കാരങ്ങളിൽ ചിലർക്കെങ്കിലും കല്ലുകടി ഉണ്ട് എന്നുള്ളതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് എസ്ബിഐ അകൗണ്ടുകൾ വഴിയാണ്. യൂണിയനുകളുമായി ബന്ധപ്പെട്ട പിരിവുകൾ, ജീവനക്കാരുടെ അനുമതി ഇല്ലാതെ യൂണിയൻ ഭാരവാഹികൾ ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ട് ജീവനക്കാരുടെ പേരുകളും ഒപ്പും നൽകി പണപ്പിരിവ് നൽകുന്നു എന്ന രീതിയിൽ ഒരു ആക്ഷേപം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടോമിൻ തച്ചങ്കരി ഈ വിഷയത്തിൽ ഇടപെട്ട് എംഡി എന്ന നിലയ്ക്ക് എസ്ബിഐക്ക് കത്തെഴുതി. കത്തിൽ കൃത്യമായി പറയുന്നത് ജീവനക്കാർ രേഖാമൂലം എഴുതി നൽകാതെ ഒരു കാരണവശാലും പിരിവ് നൽകരുത് എന്നായിരുന്നു. ഇതേ തുടർന്ന് ട്രേഡ് യൂണിയനുകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എംഡി ഒരു ഷോ മാൻ ആകുകയാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നതിന് വേണ്ടിയുള്ള കോലാഹലം മാത്രമാണ് ഇതെന്ന് ആണ് ട്രേഡ് യൂണിയനുകളുടെ ആക്ഷേപം.
https://www.facebook.com/Malayalivartha

























