ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പതിനാലോളം മോഷണ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കുമളി പോലീസിന്റെ വലയിൽ

ക്ഷേത്രങ്ങളിൽ ഉൾപ്പെടെ പതിനാലോളം മോഷണ കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെ കുമളി പോലീസ് അറസ്റ് ചെയ്തു. ആനവില സം കല്ലപ്പുരമേട് മേലേടത്ത് ജെ കുമാർ ആണ് വിവിധ മോഷണക്കേസുകളിൽ പിടിയിലായത് . മോഷണകേസിൽ 5 വർഷത്തെ ശിക്ഷക്ക് ശേഷമാണ് മോഷണ പരമ്പരകൾ പ്രതി ആസൂത്രണം ചെയ്തത്.
ഇടുക്കി കുമളി സമീപം ശാസ്താംനട ക്ഷേത്ര ഭണ്ടാരം കുത്തിപൊളിക്കുകയം ,ഇതിനു സമീപത്തെ എസ്റ്റേറ്റ് ലയങ്ങളിൽ കയറി സ്വർണം ഉൾപ്പെടെയുള്ളവ മോഷ്ടിക്കുകയും ചെയ്ത കേസിലുമാണ് ഇയാളെ നിലവിൽ അറസ്റ് ചെയ്തതെന്ന് കുമളി പോലീസ് സർക്കിൾ ഇസ്പെക്ടർ വി കെ ജയപ്രകാശ് പറഞ്ഞു. കുമളി പോലീസ് സ്റ്റേഷനിൽ മാത്രം മോഷണം പിടിച്ചു പറിക്കൽ തുടങ്ങി പത്തോളം കേസുകളിൽ പ്രതിയാണ് കുമാർ. ഒരു കേസിൽ അഞ്ചു വര്ഷം തൃശൂയൂർ ജയിലിൽ ശിക്ഷയും അനുഭവിച്ചുട്ടുണ്ട് .
മോഷ്ട്ടിക്കാൻ കയറുന്ന വീടുകളിൽ നിന്ന് ഭക്ഷണം ഉൾപ്പെടെ കവർന്നെടുത്തു കൊണ്ടുപോകുന്നത് ഇയാളുടെ പതിവാണ്. പിനീട് ഉൾക്കാടുകളിൽ ദിവസങ്ങളോളം താമസിക്കുകയോ ,തമിഴ്‌നാട്ടിലേക്ക് കടക്കുകയോ ആണ് രീതി . ചക്കുപള്ളത്ത് ഏലക്കാസ്റ്റോറുകളിൽ മോഷണം നടത്തിയത് ഇയാളാണെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു .
ശാസ്താംനടയിൽ നിന്ന് മോഷ്ടിച്ചെടുത്ത സ്വർണം തമിഴ്‌നാട്ടിലെ തേനി ,കമ്പം തുടങ്ങിയ സ്ഥലങ്ങളിൽ പണയം വച്ചതായി ഇയാൾ സമ്മതിച്ചട്ടുണ്ട്. മോഷണത്തിനായി ഉപയോഗിച്ച വാക്കത്തി , ടോർച്ചു ലൈറ്റ് , മൊബൈൽ ഫോണുകൾ മൂന്ന് കിലോമീറ്റർ അകലത്തിലുള്ള ഏലത്തോട്ടത്തിൽ നിന്നും കണ്ടെടുത്തു.പോലീസ് സർക്കിൾ ഇസ്പെക്ടർ വി കെ ജയപ്രകാശ് ,സബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് കെ നായർ ,വി കെ രാജു , സിവിൽ പോലീസ് ഓഫീസർമാരായ സതീശൻ ,സാദിഖ് എന്നിവരടങ്ങിയ സംഘമാണ് തമിഴ്‍നാട്ടിലെ കമ്പത്തു നിന്ന് പ്രതിയെ പിടിക്കൂടിയത് .ഇയാളെ പീരുമേട് കോടതിയിൽ ഹാജർക്കി റിമാൻഡ് ചെയ്തു
https://www.facebook.com/Malayalivartha

























