പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി

പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഹൈക്കോടതി. ഗൗരവം ഉള്ള പ്രശ്‌നമാണിത്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി എന്താണെന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
അതേ സമയം ക്യാമ്പ് ഫോളോവേഴ്‌സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയില്‍ ഇടപെടല്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ എടുത്ത നടപടിയില്‍ കോടതി തൃപ്തി അറിയിച്ചു.
എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് െ്രെഡവറെ മര്‍ദിച്ചതോടെയാണ് പൊലീസിലെ ദാസ്യവേല സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്. ഇതിനെ തുടര്‍ന്ന് ദാസ്യവേലയില്‍ പരാതികള്‍ വ്യാപകമായിരുന്നു.
https://www.facebook.com/Malayalivartha

























