എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിക്കൂ ; അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും തനിക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നും മുകേഷ്

ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി മുകേഷ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ വീണ്ടും താരസംഘടനയിൽ സ്വീകരിച്ചതിനോട് ,അമ്മയിലെ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്നും തനിക്ക് പറയാനുള്ളത് പാര്‍ട്ടിയില്‍ പറഞ്ഞോളാമെന്നും മുകേഷ്.
എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിക്കൂവെന്നും ഓണത്തിന് ഒരു മുറം പച്ചക്കറിയാണ് ഇവിടുത്തെ വിഷയം എന്നും മുകേഷ് പറഞ്ഞു. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മയലെ അംഗമായ മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സംവിധായകൻ ദീപേഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി.
https://www.facebook.com/Malayalivartha

























