ഓച്ചിറയിൽ കടത്തിണ്ണയിൽ അന്തിയുറങ്ങിയ വൃദ്ധർക്ക് നേരെ യുവാക്കളുടെ ഗുണ്ടാ വിളയാട്ടം; മർദ്ദിക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കേട്ട ഭാവം നടിക്കാതെ വീണ്ടും മർദ്ദന മുറകളും ഭീഷണിയും: യുവാക്കളെ കണ്ടെത്താൻ സോഷ്യൽ മീഡിയ

കൊല്ലം ഓച്ചിറയിൽ കടത്തിണ്ണയിൽ അന്തിയുറങ്ങിയ വൃദ്ധർക്കു നേരെ സാമൂഹിക വിരുദ്ധരുടെ ക്രൂരമർദ്ദനം. കടത്തിണ്ണയിൽ ഉറങ്ങിയവരെ യുവാക്കളാണ് അർദ്ധരാത്രിയിൽ മർദ്ധിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. കയറിക്കിടക്കാൻ മാർഗമില്ലാത്തവരുടെ ആശ്രയ കേന്ദ്രമാണ് ഓച്ചിറ. അതേ ഓച്ചിറയിലാണ് സാംസ്കാരിക കേരളത്തെ നാണിപ്പിക്കുന്ന മർദ്ദനം അരങ്ങേറിയത്.
ഓച്ചിറ ക്ഷേത്രത്തിനു സമീപത്തെ കടത്തിണ്ണയിൽ അന്തിയുറങ്ങിയ വയോധികരെയാണ് യുവാക്കളായ രണ്ട് സാമൂഹിക വിരുദ്ധർ ആക്രമിച്ചത്. തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അടിക്കുകയും ചവിട്ടുകയുമായിരുന്നു. സാമൂഹിക വിരുദ്ധർ ഇവരെ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം. മർദ്ധനമേറ്റവർ കേണപേക്ഷിച്ചിട്ടും മർദ്ധനം തുടർന്നു.
രാത്രികാലങ്ങളിൽ ഓച്ചിറയിൽ സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. ഓച്ചിറയിലെ ജനജീവിതം തകർക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ നടപടി വേണമെന്നാണാ നാട്ടുകാരുടെ ആവശ്യം.
https://www.facebook.com/Malayalivartha

























