പോലീസിലെ ദാസ്യപ്പണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി

പൊതുസമൂഹത്തില്‍ പോലീസിലെ ദാസ്യപ്പണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ആരാഞ്ഞ കോടതി സര്‍ക്കാരിനോട് നാല് ആഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ക്യാമ്ബ് ഫോളോവേഴ്‌സ് നേരിടുന്ന പീഡനത്തെ സംബന്ധിച്ച പരാതിയില്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി സര്‍ക്കാര്‍ നടപടിയില്‍ തൃപ്തി അറിയിച്ചു. ദാസ്യപ്പണി സംബന്ധിച്ച പരാതി അതീവ ഗുരുതരമാണന്നും കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























