മലമ്പുഴയില്‍ വൻകുഴൽപ്പണവേട്ട ; അതിര്‍ത്തിവഴി കടത്തിയ ഒരു കോടിയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി

വാളയാര്‍ അതിര്‍ത്തിവഴി കടത്തിയ വന്‍ കുഴല്പ്പണശേഖരം പോലീസ് പിടികൂടി. ഒരു കോടിയിലധികം വരുന്ന കുഴല്‍പ്പണമാണ് പിടിച്ചത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. മണ്ണാര്‍ക്കാട് കൊടക്കാട് സ്വദേശി പാതാരിവീട്ടില് ഹംസ ഹാജിയുടെ മകന് അബ്ദുള്‍ റസാഖ് ആണ് പിടിയിലിലായത്.
തമിഴ്നാട്ടിലെ സേലത്തു നിന്നും മണ്ണാര്‍ക്കാട്ടേക്ക് കൊണ്ടുവന്ന പണമാണിതെന്ന് അറസ്റ്റിലായ ആള്‍ പോലീസിനോട് സമ്മതിച്ചു. ഇന്ന് പുലര്‍ച്ചെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പോലീസിന്‍റെ പിടിയിലായത്. പണം കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബഹ്റയ്ക്കു കിട്ടിയ രഹസ്യവിവരമനുസരിച്ചാണ് പോലീസ് മലമ്ബുഴയില്‍ വാഹന പരിശോധന നടത്തിയത്. എസ്‌ഐ ജലീലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കുഴല്‍പ്പണം പിടിച്ചത്.
https://www.facebook.com/Malayalivartha

























