യുദ്ധസാധ്യതയോ? പാകിസ്ഥാന്‍ അടങ്ങില്ല : തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ രാത്രി നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ബി എസ് എഫ് ജവാന്മാരടക്കം 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി മുഴുവന്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുകയായിരുന്നുവെന്ന് ബിഎസ്എഫ് പറഞ്ഞു.ജമ്മു, സാംബ, കുത്‌വ ജില്ലകളിലെ രാജ്യാന്തര അതിര്‍ത്തിയില്‍ 60 ബിഎസ്എഫ് പോസ്റ്റുകളില്‍ പാക് സൈന്യം യന്ത്രത്തോക്കുകളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ച് ആക്രമണം നടത്തി. അര്‍ണിയ, ആര്‍.എസ്പുര സെക്ടറുകളിലാണ് ആക്രമണം രൂക്ഷമായി നടന്നത്.
ഒരു യുദ്ധ സാധ്യതയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇരു സൈന്യങ്ങളും പ്രകോപിതരായാല്‍ യുദ്ധത്തിലേക്കാണ് വഴിനീളുന്നത്. ഇന്ത്യയുടെ ഭാഗത്തു നിന്ന് യാതൊരു നീക്കവും നടക്കാതെയാണ് പാക് സൈന്യം ആക്രമണം അഴിച്ചു വിടുന്നത്. കഴിഞ്ഞ ദിവസം അഞ്ചു ഗ്രാമീണര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 20,000 ഗ്രാമീണരാണ് വീടുപേക്ഷിച്ച് പലായനം ചെയ്തത്. ഗ്രാമീണരുടെ ഭീതിയും സൈന്യത്തിന്റെ ചെറുത്തു നില്‍പ്പുമെല്ലാം യുദ്ധത്തിലേക്കാണോ വിരല്‍ ചൂണ്ടുന്നത്.
ഫ്‌ളാഗ് മീറ്റിങ് നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബിഎസ്എഫിനു നിര്‍ദ്ദേശം നല്‍കിയതിനു തൊട്ടു പിന്നാലെയാണ് പാക് സൈന്യം ആക്രമണം അഴിച്ചു വിട്ടത്. എന്നാല്‍ ഫഌഗ് മീറ്റിനുള്ള സാധ്യത കുറവാണെന്നും സുചനയുണ്ട്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ ഉപേക്ഷിക്കാനും പാകിസ്ഥാന് ശക്തമായ ഭാഷയില്‍ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സൈന്യം തീരുമാനിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. പാക് സൈന്യം വെടിവയ്പ് നിര്‍ത്തുന്നതുവരെ തിരിച്ചടി നല്‍കാനാണ് നീക്കം.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ആയുധങ്ങള്‍ എത്തിച്ചു കഴിഞ്ഞു എന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ട്. ഒരു നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടാക്കാനാണോ പാക് സൈന്യം ശ്രമിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ജമ്മു, പൂഞ്ച് മേഖലകളിലെ എല്ലാ പോസ്റ്റുകള്‍ക്കു നേരെയും ആക്രമണം നടന്നുവെന്നാണ് സൂചന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബിഎസ്എഫ് പോസ്റ്റുകളിലേക്കും അതിര്‍ത്തി ഗ്രാമങ്ങളിലേക്കും പാക് സേന ശക്തമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























