അതിര്‍ത്തിയില്‍ ശ്രദ്ധീക്കൂ, മോഡിയെ വിമര്‍ശിച്ച് ശിവസേന

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലല്ല അതിര്‍ത്തിയില്‍ അയല്‍ രാജ്യം നടത്തുന്ന പൈശാചിക പ്രവൃത്തികള്‍ അവസാനിപ്പിക്കാനാണ് മോദി ശ്രമിക്കേണ്ടത് ശിവസേന വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നത് പാകിസ്ഥാനെ ശക്തിപ്പടുത്തുന്നതായും ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ സാംനയിലെഴുതിയ ലേഖനത്തിലാണ് ശിവസേനയുടെ വിര്‍ശനം.
പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ വേണ്ടത് 56 ഇഞ്ചുള്ള നെഞ്ചല്ല പകരം ശക്തമായ ഇച്ഛാശക്തിയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























