പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു, ശക്തമായ് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് നിര്‍ദ്ദേശം

കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടന്ന സാഹചര്യത്തില്‍ ശക്തമായ് തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് നിര്‍ദ്ദേശം. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കാതെ ചര്‍ച്ച ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി അതിര്‍ത്തികാര്യം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി കനാചക്ക്, പര്‍ഗ്വാള്‍ മേഖലയില്‍ പാക്‌സേന നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്‍മാരുള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
പാക്ക് സേനയുടെ കരാര്‍ലംഘനത്തിന് തിരിച്ചടി നല്‍കുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ ഫ്‌ളാഗ്മീറ്റിങിനു പ്രാധാന്യമില്ലെന്നും ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ 17,000ഓളം ഗ്രാമീണര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു പലായനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























