ദൈവത്തിലേയ്ക്കുള്ള വഴി സിസിടിവിയിൽ പതിഞ്ഞു; ദുർമന്ത്രവാദത്തിന്റെ കോട്ടയായ ഭാട്ടിയ കുടുംബത്തിലെ അംഗങ്ങൾക്ക് ബാധിച്ചത് ഷെയേഡ് സൈക്കോട്ടിക് ഡിസോര്‍ഡര്‍; ഭഗവാനിലേയ്ക്ക് അടുക്കാൻ ഒരു കുടുംബം മുഴുവൻ തെരഞ്ഞെടുത്തത് മരണം: വാതില്‍ തുറന്നിട്ടതും വീട്ടില്‍നിന്ന് പുറത്തേക്ക് 11 കുഴലുകള്‍ ഘടിപ്പിച്ചതും ''ആത്മാക്കള്‍ക്ക്" പുറത്ത് കടക്കാൻ!! നിർണായക ദൃശ്യങ്ങൾ പുറത്ത്

ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടലുകൾ ഇല്ലെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തൂങ്ങിമരണത്തിനു ഭാട്ടിയ കുടുംബത്തിലെ മരുമകള്‍ സ്റ്റൂളുമായി നടന്നുനീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. മരണത്തിന് കുടുംബാംഗങ്ങള്‍ സന്നദ്ധരാണെന്ന് സൂചിപ്പിക്കുന്നതാണ് ദൃശ്യങ്ങളെന്നാണ് പോലീസ് പറയുന്നത്.
എതിര്‍വശത്തെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി. ടിവിയില്‍നിന്നാണു നിര്‍ണായക ദൃശ്യങ്ങള്‍ പോലീസിനു കിട്ടിയത്. തൂക്കിക്കൊല്ലാന്‍ തയാറാക്കി കുട്ടികളെ കെട്ടിയിട്ടിരിക്കുന്നതും വായ മൂടിക്കെട്ടിയിരിക്കുന്നതും കാണാം. ''മോക്ഷപ്രാപ്തിക്കുള്ള'' ഘട്ടങ്ങള്‍ വിശദമാക്കുന്ന ഡയറിക്കുറിപ്പ് ഈ ദൃശ്യങ്ങളോടു ചേര്‍ത്തുവായിക്കാം. ജൂണ്‍ 30-നുള്ള അവസാന കുറിപ്പില്‍ ''ഭഗവാനിലേക്കുള്ള വഴി'' എന്ന തലക്കെട്ടോടെയാണ് നിര്‍ദേശങ്ങള്‍.
പത്തു മണിക്കു ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുക്കണമെന്നും അവസാന ക്രിയ ഒരു മണിക്കു ചെയ്യുമെന്നുമാണ് ഡയറിയില്‍. പത്തുപേര്‍ അഞ്ചു സ്റ്റൂളില്‍നിന്നാണു തൂങ്ങിമരിച്ചത്. ഡയറിയില്‍ പറഞ്ഞ സമയക്രമം പാലിക്കപ്പെട്ടെന്നു സിസി. ടിവി ദൃശ്യങ്ങള്‍ വെളിവാക്കുന്നു:
രാത്രി 10 മണി: മരുമകള്‍ സ്റ്റൂളുമായി നീങ്ങുന്നു.
10.15: തൂങ്ങാനുള്ള വള്ളികളുമായി പതിനഞ്ചുകാരായ ധ്രുവ്, ശിവ്‌റാം എന്നിവര്‍.
10.39: ഓര്‍ഡര്‍ ചെയ്ത റൊട്ടി എത്തുന്നു.
10.57: നാരായണീ ദേവിയുടെ മൂത്തമകന്‍ ഭുവനേശ് നായയെ നടത്തത്തിനു വിടുന്നു.
11.04: ഭുവനേശും നായയും തിരിച്ചെത്തുന്നു.
പുലര്‍ച്ചെ 05.56: മില്‍ക്ക് കാര്‍ട്ടണുകള്‍ക്കു സമീപത്തുനിന്ന് ട്രക്ക് വിടുന്നു.
രാവിലെ 07.14: അയല്‍വാസി വീട്ടിലേക്കു വരുന്നു, മൃതദേഹങ്ങള്‍ കാണുന്നു...
ലളിതിന്റെ ഡയറിയില്‍ നടക്കേണ്ട കാര്യങ്ങള്‍ ഒന്നൊന്നായി എഴുതിവെച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് കണ്ടെടുത്ത 11 ഡയറികളും കുറിപ്പുകളും ഇതിനു ബലമേകുന്നു. കുടുംബാംഗങ്ങള്‍ പുലര്‍ത്തിപ്പോന്ന വിശ്വാസത്തിന്റെ ഭാഗമായാണ് മരണമെന്ന് 11 വര്‍ഷമായി എഴുതിവരുന്ന ഡയറിക്കുറിപ്പുകള്‍ തെളിയിക്കുന്നു. കുടുംബത്തിലെ ഒരാളുടെ മാനസികവിഭ്രാന്തി മറ്റുള്ളവരിലേക്കു പകര്‍ന്ന അപൂര്‍വം അവസ്ഥ (ഷെയേഡ് െസെക്കോട്ടിക് ഡിസോര്‍ഡര്‍) കൂട്ട ആത്മഹത്യയില്‍ എത്തിയതാകാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.
ജൂണ്‍ 30ന് എഴുതിയ അവസാന ഡയറിക്കുറിപ്പില്‍ ദൈവത്തിലേക്കുള്ള വഴിയെന്ന തലക്കെട്ടോടെയാണ് ഇക്കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്. പത്തു വര്‍ഷങ്ങള്‍ക്കുമുന്‍പ് മരിച്ചുപോയ പിതാവാണ് തനിക്കിതെല്ലാം പറഞ്ഞുതരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നത്.
മരിച്ചവരില്‍ ലളിത് ഭാട്ടിയ വര്‍ഷങ്ങളായി എഴുതിക്കൂട്ടിയിരുന്ന കുറിപ്പുകളാണ് അപൂര്‍വ മാനസികാവസ്ഥ എന്ന നിഗമനത്തിലേക്കു പോലീസിനെ നയിക്കുന്നത്. മരിക്കില്ലെന്നും കഴുത്തില്‍ കുരുക്കു മുറുകുന്ന നിമിഷത്തില്‍ രക്ഷയോ മോക്ഷമോ എത്തുമെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ലളിതിനു കഴിഞ്ഞു. വാതില്‍ തുറന്നിട്ടതും വീട്ടില്‍നിന്നു പുറത്തേക്ക് 11 കുഴലുകള്‍ ഘടിപ്പിച്ചതും ''ആത്മാക്കള്‍ക്കു പുറത്തുപോകാനായി'' ലളിത് ചെയ്തതാകാമെന്നും പോലീസ് കരുതുന്നു. ലളിതിന്റെ അനന്തരവള്‍ പ്രിയങ്കയും ഡയറിയെഴുതിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിലും പ്രിയങ്ക ഇത്തരം കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു.
സംഭവം നടക്കേണ്ടദിവസം ഒരു കപ്പില്‍ വെള്ളംനിറച്ചുവെക്കണം. വെള്ളത്തിന്റെ നിറം മാറുമ്ബോള്‍ പിതാവ് രക്ഷിക്കാനെത്തും. നാരായണദേവിയുടെ മൂത്തമകള്‍ പ്രതിഭ ജനലിനു സമീപവും ഒമ്ബത് അംഗങ്ങള്‍ ജനലിലും തൂങ്ങണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. പത്തുമണിക്ക് റൊട്ടി വിളിച്ചു പറയണമെന്നും അമ്മ എല്ലാവര്‍ക്കും അതുനല്‍കണമെന്നും ഇതിനുശേഷം 'ക്രിയ' ആരംഭിക്കാനാണ് ഡയറിയിലെ നിര്‍ദേശം. ഇതോടെ പിന്നില്‍ ''ആള്‍െദെവം'' ഉണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞു. മുന്‍വാതില്‍ തുറന്നുകിടന്നതാണ് സംഭവസമയം അവിടെ പന്ത്രണ്ടാമത് ഒരാള്‍ കൂടി ഉണ്ടായിരിക്കാനുള്ള സംശയത്തിലേക്കു നയിച്ചത്. ഇത് ആള്‍െദെവമോ മന്ത്രവാദിയോ ആയിരിക്കാമെന്നും കണക്കുകൂട്ടി.
പോലീസിനു ലഭിച്ച ചില അജ്ഞാത സന്ദേശങ്ങള്‍ ഈ സംശയത്തിനു ബലമേകിയെങ്കിലും അതിനു തെളിവുകള്‍ കണ്ടെത്താനായില്ല. വയോധികയായ നാരായണിദേവി ഒഴികെ 10 പേരും തൂങ്ങിമരിച്ചതാണെന്നു പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായി. ബലപ്രയോഗത്തിന്റെയോ ചെറുത്തുനില്‍പ്പിന്റെയോ ലക്ഷണങ്ങളില്ല. പത്തു പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ ലളിതിനു കഴിയില്ലെന്നു വിലയിരുത്തുന്ന പോലീസ്, ഇയാള്‍ മറ്റുള്ളവരെ വിചിത്രമായ ആചാരങ്ങള്‍ക്കു കീഴ്‌പ്പെടുത്തിയെന്ന നിഗമനത്തിലാണ്.
https://www.facebook.com/Malayalivartha























