മരിക്കനായി ഭാട്ടിയ കുടുംബത്തിലെ പതിനൊന്ന് അംഗങ്ങളും പ്രാക്ടീസ് ചെയ്തത് ആറ് ദിവസം; ബുരാരിയിലെ 11 പേരുടെ മരണത്തിന് തൊട്ടുമുമ്പ് സംഭവിച്ച കാര്യങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തില്‍ വീടിന്റെ മുന്‍വശം കാണാവുന്ന സിസിടിവിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഡയറിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമായി ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച് ജൂണ്‍ 30നു രാത്രി സംഭവിച്ച കാര്യങ്ങളില്‍ പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. വീട്ടില്‍നിന്ന് കണ്ടെടുത്ത 11 ഡയറികളും കുറിപ്പുകളും ഇതിനുബലമേകുന്നു. കുടുംബാംഗങ്ങള്‍ പുലര്‍ത്തിപ്പോന്ന വിശ്വാസത്തിന്‍റെ ഭാഗമായാണ് മരണമെന്ന് 11 വര്‍ഷമായി എഴുതിവരുന്ന ഡയറിക്കുറിപ്പുകള്‍ തെളിയിക്കുന്നു.
മീഡിയ റിപ്പോര്‍ട്ട് അനുസരിച്ച് അവര്‍ ജൂണ്‍ 20 ന് ഡയറിയില്‍ എഴുതിയത് ആറു ദിവസം അവര്‍ ഇതിനുവേണ്ടി പ്രാക്ടീസ് ചെയ്തുവെന്നാണ്. എന്നാല്‍ അന്നൊന്നും അവര്‍ കൈ കെട്ടിയിരുന്നില്ല. എന്നാല്‍ സംഭവം നടന്നപ്പോള്‍ അവര്‍ രണ്ടുപേര്‍ ഒഴിച്ച് എല്ലാവരുടെയും കൈകള്‍ കെട്ടിയിരിന്നു. പോലീസിന്‍റെ അനുമാനമനുസരിച്ച് ലളിത്തും ടീനയും ചേര്‍ന്നായിരിക്കും മറ്റുള്ളവരുടെ കൈകള്‍ കെട്ടിയത് എന്നാണ്. അതിന്ശേഷം അവര്‍ ആത്മഹത്യ ചെയ്തു.
മരണത്തില്‍ പിതാവ് രക്ഷകനായി എത്തുമെന്നും അതിലൂടെ അതീന്ദ്രിയ ശക്തി കൈവരിക്കാമെന്നുമായിരുന്നു നാരായണദേവിയുടെ മകന്‍ ലളിതിന്‍റെ ഡയറിക്കുറിപ്പിലുള്ളത്. ശനിയാഴ്ച രാത്രി പത്തിന് നാരായണദേവിയുടെ മൂത്ത മരുമകള്‍ സവിതയും അവരുടെ മകള്‍ നീതുവും ചേര്‍ന്ന് അഞ്ച് സ്റ്റൂളുകള്‍ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സ്റ്റൂളുകളാണ് തൂങ്ങാനായി അവര്‍ ഉപയോഗിച്ചിരിക്കുന്നത്.
കൈകള്‍ കെട്ടിവരിഞ്ഞിരിക്കുന്ന കമ്പിവയറുകള്‍ വീടിനു താഴെയുള്ള ഫര്‍ണിച്ചര്‍ കടയില്‍നിന്ന് വീട്ടിലെത്തിച്ചത് ധ്രുവ്, ശിവം എന്നീ ആണ്‍കുട്ടികളാണ്. പത്തേകാലിനാണ് കുട്ടികള്‍ വയറുകളുമായി വീട്ടിനുള്ളില്‍ കയറിയത്. ഇവരുടെ കൈകള്‍ അച്ഛനമ്മമാരാണ് കെട്ടിയത്.
പത്തേമുക്കാലിന് 20 റൊട്ടികള്‍ ധാബയിലെ ജീവനക്കാരന്‍ വീട്ടിലെത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 10.57-ന് നാരായണദേവിയുടെ മകന്‍ ഭവനേഷ് വളര്‍ത്തുനായയുമായി പുറത്തിറങ്ങി. 11.04 ന് ഇദ്ദേഹം തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. രാവിലെ അഞ്ചേമുക്കാലിനാണ് പാലുകൊണ്ടുവരുന്നയാളും അയല്‍ക്കാരും മൃതദേഹങ്ങള്‍ കണ്ടത്.
കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്. 11 വര്‍ഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തു. ഇതില്‍ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂണ്‍ 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അര്‍ധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്.
https://www.facebook.com/Malayalivartha

























