12 വയസുകാരി ശിലയാകുമെന്ന് പ്രവചനം; മണവാട്ടിയെപോലെ അണിയിച്ചൊരുക്കി അച്ഛനും അമ്മയും ക്ഷേത്രനടയിൽ ഇരുത്തി: വാർത്ത കേട്ട് ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്ക്!! ഇപ്പോൾ ശിലയായി മാറുമെന്നുള്ള വിശ്വാസം തലയ്ക്ക് പിടിച്ച് പെണ്ണുങ്ങളുടെ കൂട്ട നൃത്തം, ഒടുവിൽ അത് സംഭവിച്ചു... എല്ലാം കൈവിട്ടുപോയതോടെ ജോത്സ്യൻ ഉയിരും കൊണ്ട് ഓടി....

മകൾക്ക് 12 വയസ്സാകുമ്പോൾ ശിലയായി മാറുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിൽ വിശ്വസിച്ച് രക്ഷിതാക്കൾ മകളെ ഒരുക്കി ക്ഷേത്രനടയിൽ ഇരുത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടൈ മണമേൽക്കുടി സമീപം അമ്മാപട്ടണത്തിലാണ് വിചിത്രമായ ആചാരം നടന്നത്. മകൾക്ക് 12 വയസാകുമ്പോൾ ശിലയായി മാറുമെന്ന ജ്യോതിഷ പ്രവചനത്തിൽ വിശ്വസിച്ച് മാതാപിതാക്കളായ പഴനിയും ലക്ഷ്മിയും മകളെ അണിയിച്ചൊരുക്കി ക്ഷേത്രനടയിൽ ഇരുത്തുകയായിരുന്നു.
വിവരമറിഞ്ഞ് നൂറു കണക്കിന് വിശ്വാസികളും കാഴ്ച കാര്യം ക്ഷേത്രസന്നിധിയിൽ എത്തി. മൂവന്നൂരിൽ സർക്കാർ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിലയായാവാൻ പൂർണ മനസോടെ ഇറങ്ങിത്തിരിച്ചത്. കടുത്ത ഭക്തരായ രക്ഷിതാക്കൾ മകൾ സ്വാമിയായി മാറുമെന്ന് വിശ്വസിച്ചിരുന്നു. കുട്ടിയുടെ ജാതകകുറിപ്പുമായി ജ്യോതിഷിയും സ്ഥലത്തുണ്ടായിരുന്നു. ജൂലായ് രണ്ടിനായിരുന്നു ജന്മദിനം.
അന്ന് വീട്ടിൽ പ്രത്യേക പൂജകൾക്കുശേഷം വൈകുന്നേരത്തോടു കൂടി പട്ടുസാരി ഉടുപ്പിച്ച് തലയിൽ മുല്ലപ്പൂ ചൂടി മണവാട്ടിയെപ്പോലെ കുട്ടിയെ മണമേൽക്കൂടി വടക്കൂർ അമ്മൻ ക്ഷേത്രത്തിൽ എത്തിച്ച് നടയിൽ ഇരുത്തി. ജീവനുള്ള കുട്ടി ശിലയായി മാറുമെന്ന വിശ്വാസംതലയ്ക്കുപിടിച്ച ചില സ്ത്രീകൾ ഭക്തിമൂത്ത് നൃത്തം ചെയ്തു. ഏറെ നേരം കാത്തിരുന്നിട്ടും കുട്ടിയിൽ മാറ്റമൊന്നും സംഭവിക്കാതായപ്പോൾ മാതാപിതാക്കൾ അവളെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. പ്രവചനം പിഴച്ചതിൽ പന്തികേടുതോന്നിയ ജോത്സ്യൻ നേരത്തെ സ്ഥലം വിട്ടതിനാൽ അനിഷ്ടസംഭവങ്ങളില്ലാതെ രംഗം അവസാനിച്ചു.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha






















