കുട്ടികളുടെ കണ്ണീർ ഫലിച്ചില്ല ; ഭഗവാന് സ്കൂള്‍ മാറേണ്ടിവരും

സ്ഥലം മാറ്റം കിട്ടി യാത്രപറയാൻ എത്തിയ അധ്യാപകനെ വിദ്യാർഥികൾ കെട്ടിപ്പിടിച്ച് കരയുന്നദൃശ്യം ഏവരേയും ഈറനണിയിച്ചതാണ് . തമിഴ്‍നാട് തിരുവള്ളൂർ വെളിഗരം സർക്കാർ സ്കൂളിലെ അധ്യാപകൻ ജി.ഭഗവാനെ കുട്ടികൾ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ആ ദൃശ്യങ്ങൾ ലോകത്തെകാണിച്ചു .
പിന്നാലെ ഭഗവാന്റെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ചു എന്ന വാർത്തയും പുറത്തുവന്നു .എന്നാൽ സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് വിദ്യാഭാസ വകുപ്പ് രംഗത്ത് വന്നിരിക്കുകയാണ് .ഗവാന്‍റെ സ്ഥലം മാറ്റം റദ്ദാക്കിയതല്ല, സ്ഥലം മാറ്റരുതെന്ന് അപേക്ഷിച്ചു കുട്ടികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്നാണ് തമിഴ്നാട് വിദ്യാഭ്യാസവകുപ്പിന്റെ പുതിയ വിശദീകരണം .മാത്രമല്ല വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ഭഗവാന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
കുട്ടികളുടെ പേടി സ്വപ്നമായ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പള്ളിപ്പട്ട് സ്‌കൂളില്‍ നാലു വര്‍ഷം മുന്നെ എത്തിയ ഭഗവാന്‍ കളിയും ചിരിയും കഥയും കവിതയുമായി കുട്ടികളുടെ പ്രിയങ്കരനായി. പയ്യെ പയ്യെ അധ്യാപകനെ സ്നേഹിച്ചത് പോലെ കുട്ടികള്‍ ഇംഗ്ലീഷിനെയും സ്നേഹിച്ച് തുടങ്ങി. ഭഗവാനെത്തിയത്തിനു ശേഷം നാല് വര്‍ഷവും പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ കുട്ടികളും ഇംഗ്ലീഷിന് പാസായി.
ഇതിനിടെയാണ് തിരുത്തണി അറുംകുളം ഹൈസ്‌ക്കൂളിലേക്ക് ഭഗവാന് സ്ഥലം മാറ്റം ലഭിക്കുന്നത്. സ്ഥലം മാറി പോകാനൊരുങ്ങിയ അധ്യാപകനെ വട്ടം ചുറ്റി പിടിച്ചു പൊട്ടിക്കരഞ്ഞ വിദ്യാര്‍ത്ഥികള്‍ ഭഗവാനെ സ്കൂളില്‍ നിന്നു പുറത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ഭഗവാനെ മാറ്റിയാല്‍ കുട്ടികളെ സ്‌കൂളില്‍ അയയ്ക്കില്ലെന്ന് പറഞ്ഞ് രക്ഷിതാക്കളും രംഗത്തെത്തിയതോടെ തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റ ഉത്തരവ് പത്ത് ദിവസത്തേക്ക് സ്‌റ്റേ ചെയ്തു.
https://www.facebook.com/Malayalivartha






















