റോക്കറ്റ് കത്തിച്ചാമ്പലായാല്‍ അതിനുള്ളിലെ മനുഷ്യജീവനെ രക്ഷിക്കുന്നതിനായി ഇന്ത്യ നടത്തിയ ആദ്യ പരീക്ഷണം വിജയം കണ്ടു

ബഹിരാകാശ സഞ്ചാരികളെയുമായി പുറപ്പെടുന്ന റോക്കറ്റ് നിമിഷങ്ങള്‍ക്കകം കത്തിച്ചാമ്പലായാല്‍ അതിനുള്ളിലെ മനുഷ്യജീവനെ എങ്ങനെ രക്ഷിക്കാം അതിനുള്ള ഉത്തരം തേടി നടത്തിയ ഇന്ത്യ നടത്തിയ ആദ്യ നിര്‍ണായക പരീക്ഷണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനക്ക് മിന്നുന്ന വിജയം. മനുഷ്യനെ ബാഹ്യാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യന്‍ യത്‌നങ്ങള്‍ക്ക് വന്‍ കുതിപ്പേകുന്നതുകൂടിയാണ് ഈ പരീക്ഷണവിജയം ചുണ്ടിക്കാട്ടുന്നത്.
ഏതെങ്കിലും സാഹചര്യത്തില്‍ വിക്ഷേപണം റദ്ദാക്കേണ്ടി വന്നാല്‍ പുതിയ സുരക്ഷാ സംവിധാനം ബഹിരാകാശയാത്രികരെ വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്കു മാറ്റും. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കായിരുന്നു പരീക്ഷണം. അഞ്ചുമണിക്കൂര്‍ നീണ്ട കൗണ്ട്ഡൗണ്‍ സുഗമമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ക്രൂ എസ്‌കേപ്പ് സംവിധാനവും ക്രൂ മൊഡ്യൂളും അടക്കമുള്ള വാഹനമാണ് വിക്ഷേപിച്ചത്. 2.7 കിലോമീറ്റര്‍ ഉയരത്തില്‍ കുതിച്ചുയര്‍ന്നതിനു ശേഷം റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. എന്നാല്‍ ക്രൂ മൊഡ്യൂള്‍ അതില്‍ ഘടിപ്പിച്ചിരുന്ന പാരച്യൂട്ടിന്റെ സഹായത്തോടെ ഭൂമിയില്‍ തിരിച്ചെത്തി. 259 സെക്കന്റുകള്‍ (നാലര മിനിറ്റ്)മാത്രം നീണ്ടുനിന്ന പരീക്ഷണമായിരുന്നു ഇത്. തുടര്‍ന്ന് റിക്കവറി ബോട്ടുകള്‍ ക്രു മൊഡ്യൂള്‍ തിരിച്ചെത്തിച്ചു. 300 സെന്‍സറുകളാണ് ഈ പരീക്ഷണത്തില്‍ ക്രു മൊഡ്യൂളിന്റെ പ്രകടനം വിലയിരുത്താനുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha






















