ഭയ്യാ, ഒന്നും ചെയ്യല്ലേ....കരഞ്ഞ് നിലവിളിച്ച് പെൺകുട്ടി; വീട്ടിൽ നിന്ന് വലിച്ചിഴച്ച് വനപ്രദേശത്ത് കൊണ്ടുപോയി നാല് യുവാക്കള്‍: പീഡനത്തിനിരയാകുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിയും

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആള്‍ത്താമസമില്ലാത്ത സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പീഡന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആകാശ്, രാഹുല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാമനെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉന്നാവോ പൊലീസ് സൂപ്രണ്ട് അനൂപ് സിംഗ് അറിയിച്ചു.
മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ച് കാട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ നാലാമത്തെയാള്‍ വീഡിയോ പകര്‍ത്തുകയാണ്. തന്നെ വെറുതെ വിടണമെന്ന് പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പറയുന്നതും വീഡിയോയില്‍ കാണാം. ഈ രംഗം ആര്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിയില്ല. ഭയ്യാ, ഒന്നും ചെയ്യല്ലേ എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുന്നു. അക്രമികള്‍ ഇതുകേള്‍ക്കാതെ ചീത്ത വിളിക്കുന്നതും കാണാം.
പെണ്‍കുട്ടിയുടെ മുടി പിടിച്ച് ഒരാള്‍ അക്രമിക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ ഇവരെ ചുറ്റിപ്പിടിച്ചിരിക്കുകയാണ്. ചെരുപ്പ് കൊണ്ട് നിനക്ക് അടി കിട്ടുംവഎന്നൊരു അക്രമി അലറുന്നതും വീഡിയോയില്‍ കേള്‍ക്കാം. അടങ്ങിയിരുന്നില്ലെങ്കില്‍ വീഡിയോ വൈറലാക്കി മാറ്റുമെന്നും അക്രമി പറയുന്നുണ്ട്. വീഡിയോയുടെ ഉറവിടം അന്വേഷിച്ച് വരികയാണെന്നും പ്രചരിക്കുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അനൂപ് സിംഗ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























