ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ല, എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ കൊലപാതകങ്ങളും ഇല്ലാതാകും ; പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്

ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും അവസാനിക്കും എന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെ സ്വാഗതം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങളും ഇല്ലാതാകും എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യയിൽ പലയിടങ്ങളിലും മുസ്ലിംകൾ ആവുന്നതിനേക്കാൾ സുരക്ഷിതർ പശുക്കൾ ആവുന്നതാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി.. പറഞ്ഞിരുന്നു . നാല് വർഷങ്ങളിലായി 2920 വർഗീയ സംഘർഷങ്ങളുണ്ടായി. 389 പേർ മരിച്ചു. 8890 പേർക്ക് പരിക്കേറ്റു. പശുവുമായി ബന്ധപ്പെട്ട ആക്രമണത്തിൽ 28 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതിൽ 86 ശതമാനവും മുസ്ലിംകളാെണന്നും തരൂർ അഭിപ്രായ പെട്ടിരുന്നു
തുടർന്ന് തരൂരിനെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തുവന്നു. ഇന്ത്യയിലെ മതസൗഹാർദം തകര്‍ക്കാനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി വക്താവ് സാംബിത് പാത്ര പറഞ്ഞു. ഇതിനെ എല്ലാം വെല്ലുന്ന തരത്തിലാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ന്റെഇന്നത്തെ പ്രസ്താവന . ഇന്ദ്രേഷിന്റെ പ്രസ്താവന ഇങ്ങനെയാണ്
പശുക്കള്‍ സംരക്ഷിക്കപ്പെടണം. പശുവിന്റെ ചാണകം സിമന്റ് പോലെ ഉപയോഗിക്കണം. എങ്കില്‍ പട്ടിണിയും അക്രമവും അവസാനിക്കും. ലോകത്ത് ഒരു മതവും പശുവിനെ കൊലപ്പെടുത്തുന്നതിനെ അംഗീകരിച്ചിട്ടില്ല. യേശു ജനിച്ചത് കാലിത്തൊഴുത്തിലായിതിനാലാണ് ക്രിസ്ത്യന്‍ ജനത വിശുദ്ധ പശു എന്ന വാക്ക് ഉപയോഗിക്കുന്നത്. മക്കയിലും മദീനയിലും പശുക്കളെ കൊല്ലുന്നതിനെ ഇസ്ലാം മതവും നിരോധിച്ചിട്ടുണ്ട് എന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു.
രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് അക്ബര്‍ ഖാന് എന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തോടെ പ്രതികരിക്കവെയായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ ഈ പ്രസ്താവന. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. മോദിയുടെ പുതിയ ഇന്ത്യയില്‍ മനുഷ്യത്വത്തിന്റെ സ്ഥാനത്ത് വിരോധം പ്രതിഷ്ഠിക്കപ്പെട്ടതായിതാണു രാഹുല്‍ ഗാന്ധി ആരോപിച്ചത്
കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിതല സമിതി രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നിയമനിര്‍മാണങ്ങൾ വേണമെന്ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരിന് നിർദ്ദേശം
നല്‍കിയിരുന്നു . ഇത്തരം അക്രമങ്ങള്‍ തടയാന്‍ കരശന നടപടി വേണം. നിയമം കൈയ്യിലെടുക്കാന്ആര് ക്കും അവകാശമില്ലെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























